TOPICS COVERED

ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതിഷേധം നിറഞ്ഞുനിന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പലസ്തീൻ ടീം സ്പെയിനിലെ ബാസ്ക് താരങ്ങളുമായി ഏറ്റുമുട്ടി. 

യുദ്ധത്തില്‍ മറഞ്ഞ കുഞ്ഞുങ്ങളുടെ ഓര്‍മയ്ക്കായി പനിനീര്‍പ്പൂക്കളുമായി പലസ്തീന്‍ ടീമെത്തി. സ്പാനിഷ് ക്ലബ് അത്‌ലറ്റിക് ബിൽബാവോയുടെ ഹോം ഗ്രൗണ്ടായ സാൻ മാമെസ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദമല്‍സരം കാണാന്‍ പലസ്തീന്‍ പതാകയുമായി, അരലക്ഷത്തോളം കാണികളാണ് എത്തിയത്.  

അത്‌ലറ്റിക്, റയൽ സോസിദാദ്  ക്ലബ്ബുകളിലെയും മറ്റ് പ്രഫഷനൽ ടീമുകളിലെയും താരങ്ങൾ ബാസ്ക് ടീമിൽ അണിനിരന്നു. ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുന്നതിനാൽ സ്പെയിനിന്‍റെ ദേശീയ താരങ്ങൾക്ക് മത്സരിക്കാനായില്ല. വടക്കൻ സ്പെയിനിലും തെക്കുപടിഞ്ഞാറൻ ഫ്രാൻസിലുമായി വ്യാപിച്ചുകിടക്കുന്ന,  പ്രദേശമാണ് ബാസ്ക് കൺട്രി. മല്‍സരത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് ബാസ്ക് വിജയിച്ചു. 

ENGLISH SUMMARY:

Palestine football team played a friendly match against the Basque team in Spain. The game served as a protest against Israeli military actions in Gaza and a memorial for children lost in the conflict.