messi

TOPICS COVERED

മെസി കേരളത്തില്‍ എത്താത്തതിന്റെ നിരാശ ആരാധകര്‍ക്കു മറക്കാം. ഡിസംബര്‍ 13നു ഹൈദരാബാദിലെത്തിയാല്‍ മെസിയുടെ സെലിബ്രിറ്റി മാച്ചും സ്വീകരണത്തിലും സംഗീത നിശയിലും പങ്കെടുത്തു മടങ്ങാം. മെസിയുടെ ഇന്ത്യാ ഗോട്ട് ടൂറില്‍ ഹൈദരാബാദിനെയും ഉള്‍പ്പെടുത്തി.

രാജ്യാന്തര സ്റ്റേഡിയം കുത്തിപ്പൊളിച്ചിട്ടു മെസിയുടെ വരവില്‍ അവകാശവാദവുമായി നിറഞ്ഞുനിന്ന കായിക മന്ത്രിക്കും സ്പോണ്‍സര്‍മാര്‍ക്കും നാണിച്ചു തലതാഴ്ത്താന്‍ ഇതാ ഒരു ഹൈദരാബാദ് കഥ കൂടി. നിശബ്ദമായി കാര്യങ്ങള്‍ മുന്നോട്ടു നീക്കിയതോടെ ഗോട്ട് ഇന്ത്യാ ടൂറില്‍ ചെന്നൈയെയും ബെംഗവുരുവിനെയും പിന്നിലാക്കി ഹൈദരാബാദ് സ്ഥാനം പിടിച്ചു.13നു വൈകീട്ട് മെസി ഹൈദരാബാദില്‍ സെലിബ്രിറ്റി ഫുട്ബോളില്‍ പന്തു തട്ടും. ഇതുമാത്രമല്ല. നഗരത്തില്‍ വമ്പന്‍ സ്വീകരണവും സംഗീത നിശയുമുണ്ട്. മിസിഹയുടെ വരവിനു കാത്തിരുന്ന ആരാധകര്‍ക്ക് ഹൈദരാബാദിലേക്കു ടിക്കറ്റെടുത്താല്‍ നിരാശരാവേണ്ടി വരില്ല. കേരള സന്ദര്‍ശനം ഒഴിവാക്കിയ സാഹചര്യത്തിലാണു ഗോട്ട് ഇന്ത്യാ ടൂര്‍ സംഘാടകര്‍ ദക്ഷിണേന്ത്യയിലെ വേദി കൂടി പരിഗണിച്ചത്. ഡിസംബര്‍ 12നു ഇന്ത്യയിലെത്തുന്ന താരം 13നു രാവിലെ കൊല്‍ക്കത്തയിലെത്തും.തുടര്‍ന്ന് വൈകീ്ട്ട് ഹൈദരാബാദ് സന്ദര്‍ശിക്കും. 14നും മുംബൈയിലും 15നു ന്യൂഡല്‍ഹിയിലുമെത്തുന്ന താരം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണും. മെസിക്കൊപ്പം ലൂയിസ് സോറസ്, റോഡ്രിഗോ ഡിപോള്‍ എന്നിവരുമുണ്ടാകുമെന്ന്  സംഘാടകര്‍ അറിയിച്ചു.

ENGLISH SUMMARY:

Lionel Messi's visit to India is now confirmed with an event in Hyderabad. Fans disappointed by the cancelled Kerala visit can now attend Messi's celebrity match and reception in Hyderabad on December 13th.