messi-club

TOPICS COVERED

ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ ബാല്യകാല ക്ലബിന്റെ വമ്പന്‍ പദ്ധതി. 2027ൽ മെസിയെ തിരിച്ചെത്തിക്കാനാണ് നെവെൽസ് ഓൾഡ് ബോയ്സ് തയ്യാറെടുക്കുന്നത്. ഓൾഡ് ബോയ്സിന്റെ ചുവപ്പും കറുപ്പും നിറത്തിലുള്ള ജേഴ്സിയണിഞ്ഞ് നില്‍ക്കുന്ന കുഞ്ഞുമെസിയും മുഖം ആരാധകരുടെ മനസില്‍ പതിഞ്ഞതാണ്.

 1995 മുതൽ 2000 വരെ ന്യൂവെൽസിന്റെ യുവനിരയിൽ കളിച്ച ശേഷമാണ് മെസ്സി എഫ്സി ബാർസിലോനയുടെ അക്കാദമിയിലേക്ക് ചേക്കേറിയത്. ഇപ്പോള്‍ മെസിയെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി ക്ലബ് വൈസ് പ്രസിഡന്റ് ഹുവാൻ മാനുവൽ മെദീന സ്ഥിരീകരിച്ചു. ഇതൊരു ക്ലബ്ബിൽ മാത്രം ഒതുങ്ങുന്ന പദ്ധതിയല്ലന്നും. റൊസാരിയോ നഗരം തന്നെയും പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്റർ മയാമിയുമായി കഴിഞ്ഞ ഒക്ടോബറിൽ മെസി കരാർ പുതുക്കിയിരുന്നു. 2028 അവസാനം വരെയാണ് ഈ കരാറിന്റെ കാലാവധി.

ENGLISH SUMMARY:

Lionel Messi's childhood club, Newell's Old Boys, is planning a major move to bring him back to Argentina in 2027. Club Vice President Juan Manuel Medina confirmed that the entire city of Rosario is involved in this project. Though Messi played for Newell's youth team from 1995 to 2000, his current contract with Inter Miami, which was renewed last October, lasts until the end of 2028.