സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം ജിവി രാജയുടെ ആധിപത്യം. നാലിൽ മൂന്നു സ്വർണവും GV രാജ നേടി. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ശ്രീഹരി കരിയ്ക്കൻ മീറ്റ് റെക്കോഡോടെയാണ് ഒന്നാമതെത്തിയത്. 800 മീറ്ററിൽ പാലക്കാടിന്റെ നിവേദ്യക്ക് റെക്കോർഡ് നഷ്ടമായത് ഒരു സെക്കന്റ് വ്യത്യാസത്തിൽ.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് മൂസയുടെ സ്വർണ നേട്ടത്തോടെയാണ് ജിവി രാജ 400 മീറ്റർ ഹർഡിൽസിൽ കുതിപ്പ് തുടങ്ങിയത്. പിന്നാലെ ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ശ്രീഹരി കരിയ്ക്കൻ മീറ്റ് റെക്കോഡോടെ ഒന്നാമതെത്തി. സമയം 54 സെക്കന്റ്. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ശ്രീനന്ദയും ജി.വി. രാജയിലേയ്ക്ക് സ്വർണ്ണം എത്തിച്ചു. ഇതോടെ നാലിൽ മൂന്നു സ്വർണവും GV രാജക്ക് സ്വന്തം. സീനിയർ പെൺകുട്ടികളിൽ പാലക്കാടിൻ്റെ വിഷ്ണുശ്രീ ഒന്നാമതെത്തി. ജൂനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ പാലക്കാടിന്റെ നിവേദ്യ സ്വർണം കൊയ്തെങ്കിലും ഒറ്റ സെക്കന്റിൽ മീറ്റ് റെക്കോർഡ് നഷ്ടമായി
800 മീറ്റർ ആൺകുട്ടികളിൽ മലപ്പുറത്തിന്റെ നൂറുദീനും സ്വർണം. സീനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ വയനാടിന്റെ സ്റ്റെഫിൻ സാലുവും പെൺകുട്ടികളിൽ പാലക്കാടിന്റെ വീണയും ഒന്നാമത് എത്തി. സീനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ കോട്ടയത്തിന്റെ ജ്യുവൽ തോമസ് 2.05 മീറ്റർ ചാടി സ്വർണ്ണം നേടി.