ദിവ്യഗർഭം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ വ്യാജസിദ്ധൻ സജിൽ ചെറുപാണക്കാട് പിടിയിൽ. 'മിറാക്കിൾ പാത്ത്' എന്ന യൂട്യൂബ് ചാനലിലൂടെ മഹ്ദി ഇമാമാണെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്. നെടുമങ്ങാട് ഒളിവിൽ കഴിയവേയാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായിട്ടും കൂസലില്ലാതെ 'ഒരു കുഴപ്പവും ഇല്ല, ഇത് കള്ളക്കേസാണ്, ഞാൻ രക്ഷപ്പെട്ട് പുറത്തുവരും' എന്നാണ് ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്