കൈത്തറി നാട്ടിലെ തിരഞ്ഞെടുപ്പ് പോരാട്ടം ഇത്തവണം കടക്കും . പറഞ്ഞുവരുന്നത് തിരുവനന്തപുരം ബാലരാമപുരത്തെ തിരഞ്ഞെടുപ്പിനെപ്പറ്റിയാണ്. ഇ‍ഞ്ചോടിച്ച് പോരാട്ടമാണ് ഇത്തവണ ബാലരാമപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍. യുഡിഎഫിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താല്‍ എല്‍ഡിഎഫിന്‍റെ എസ് കെ പ്രീജയാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന ചര്‍ച്ചകളാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ചൂട് കൂട്ടുന്നത്.  

കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരം തിരഞ്ഞെടുപ്പ് കാലത്തിന്‍റെ ആവേശത്തിലാണ് . സ്ഥാനാര്‍ഥികളുടെ പ്രധാനവോട്ട് തേടല്‍  കേന്ദ്രങ്ങളില്‍ ഒന്നാണ്  നെയ്ത്ത് ശാലകള്‍  .  ഇടതുപക്ഷ സ്ഥാനാര്‍ഥി എസ് കെ പ്രീജ ഞങ്ങള്‍ കണ്ടതും ഒരു നെയ്ത്ത് കേന്ദ്രത്തില്‍ .  പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് പള്ളിച്ചല്‍ സദാശിവന്‍റെ മകള്‍ എന്നത് മാത്രമല്ല സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പ്രീജക്ക് മുതല്‍ക്കൂട്ട്. നേരത്തെ ഇതേ ഡിവിഷനില്‍ നിന്ന് ജയിച്ചിട്ടുണ്ട് എന്നതും നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  എന്ന പദവിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പ്രീജക്ക് അനകൂല ഘടകങ്ങളാണ് . സര്‍ക്കാരിന്‍റെ വികസനങ്ങള്‍  ഉയര്‍ത്തിക്കാട്ടിയാണ് വ്യക്തിബന്ധങ്ങള്‍ക്കപ്പുറം രാഷ്ട പോരാമുള്ള ബാലരാമപരുത്ത് പ്രീജ വോട്ട് ചോദിക്കുന്നത്. ജയിച്ചാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അല്ലേ എന്ന ചേദ്യത്തിന് മറുപടി ഇങ്ങനെ

 യുവപ്രസരിപ്പോടെ ഡിവിഷനില്‍ ഓടിനടന്ന വോട്ടുതേടുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി അഞ്ജിത വിനോദ് .  സിറ്റിങ് സീറ്റ് എന്നതാണ്  അഞ്ജിതയുടെ  ആത്മവിശ്വാസം . നിലവിലെ പഞ്ചായത്ത് അംഗം വിനോദ് കോട്ടുകാലിന്‍റെ ഭാര്യയാണ് അഞ്ജിത.   വിനോദ് അസുഖബാധിതനായി  കിടന്നപ്പോളാണ് രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത്  അഞ്ജിത മല്‍സരിക്കാനിറങ്ങിയത്  യുഡിഎഫ് – എല്‍ഡി എഫ് പോരാട്ടമാണ് ജില്ലാപഞ്ചായത്തില്‍ മുഖ്യമെങ്കിലും ബിജെപിയും ആത്മവിശ്വാസത്തില്‍ ഒട്ടും പിന്നോട്ടല്ല . 2010 മുതല്‍ 2020 വരെ ബാലരാമപരുത്ത് നിന്ന് പഞ്ചായത്തംഗമായിരുന്ന ആര്‍  ഹേമലത .  ഇക്കാലത്ത് ജനങ്ങളുമായുണ്ടാക്കിയ ബന്ധം വോട്ട് നേടി തരുമെന്നാണ് ഹേമലതയുടെ ആത്മവിശ്വസം രാവിലെ ആരംഭിക്കുന്ന വീടുകയറിയുള്ള പ്രചാരണങ്ങള്‍ രാത്രി വൈകിയാണ് അവസാനിക്കുന്നത്. വൈകുന്നേരങ്ങളില്‍ എത്തിയാല്‍ വീട്ടില്‍ എല്ലാവരെയും കാണാം എന്നതാണ് ഇതിനുള്ള കാരണം 

ENGLISH SUMMARY:

Kerala Election is focused on the upcoming elections in Balaramapuram, Thiruvananthapuram, highlighting the competition and key candidates. The article covers the political landscape, candidate profiles, and campaign strategies in the handloom-dominated region.