നേർത്തും കനത്തും തുലാമഴ പെയ്യുകയാണ്. എന്നാൽ മഴപ്പെയ്ത്ത് സംസ്ഥാന സ്കൂൾ കായികമേളയിലെ മത്സരാർഥികൾക്ക് ഒരു പ്രതിസന്ധിയെ അല്ല. നനഞ്ഞ ട്രാക്കിൽ തീ ചൂട് നിറച്ച് അവർ റെക്കോഡുകൾ കുറിക്കുന്നു.
അത് ലീറ്റുകൾക്കെന്തു മഴ. അതിനെക്കാൾ വലിയ പ്രതിബന്ധങ്ങളും ഭേതിച്ച്, അതിജീവിക്കുന്നവരാണല്ലോ അവർ. കട്ടയ്ക്ക് കൂടെ നിൽക്കാൻ ഒഫീഷ്യലുകളുമുണ്ട്. ഈ നനഞ്ഞ ട്രാക്കിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡ് പുതുപ്രതിഭകൾ മായ്ച്ചത്. പുതിയവ എഴുതിച്ചേർത്തത്.