കനത്ത മഴയും കാറ്റും ഇടിമിന്നലും. ഇന്നലെ വൈകീട്ട് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഇതായിരുന്നു സാഹചര്യം.കോട്ടയം  കൊല്ലം ജില്ലകളില്‍ മരം വീണും വാഹനങ്ങള്‍ തകര്‍ന്നും നാശനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നു.

പൊടുന്നനെയാണ് മലപ്പുറത്തു നിന്ന് ആ ദുരന്തവാര്‍ത്ത എത്തിയത്. നാലുപേര്‍ മിന്നലേറ്റ് മരിച്ചിരിക്കുന്നു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം ജില്ലയിലെ മങ്കടയ്ക്കടുത്ത് വെള്ളിലയിലായിരുന്നു നാടിനെ നടുക്കിയ സംഭവം.