ഫയല്‍ ചിത്രം

സംസ്ഥാനത്ത് വേനല്‍മഴയ്ക്ക് സാധ്യത. എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റു ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. കത്തുന്ന വേനല്‍ചൂടിന് അല്‍പം കുറവുവന്നു. പാലക്കാട്ട് പകല്‍താപനില 37.9 ഡിഗ്രി സെല്‍സ്യസും കൊല്ലത്ത് 38 ഡിഗ്രി സെല്‍സ്യസും ആണ്

 

ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച  ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച യെലോ അലര്‍ട്ട് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

അതേസമയം, സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇന്നലെ ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് യുവി സൂചികയുടെ അളവ് ഏറ്റവും കൂടതൽ. അമിതമായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ പതിക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, കണ്ണിലെ രോഗങ്ങൾ, മറ്റു ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. പൊതുജനങ്ങൾ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ENGLISH SUMMARY:

Kerala is expected to receive summer rainfall, bringing relief from the scorching heat across the state. The India Meteorological Department has issued a yellow alert in eight districts, including Ernakulam, Thrissur, Kozhikode, and Kannur, warning of isolated heavy rain, thunderstorms, and strong winds. Temperatures remain high in Palakkad and Kollam, while elevated UV index levels in several regions have raised health concerns. Authorities have urged people to remain cautious and follow safety measures during extreme weather conditions.