കേരള ക്രിക്കറ്റിന്‍റെ തലപ്പത്ത് മാറ്റം. രഞ്ജി ട്രോഫി പുതിയ സീസണിലേക്കുള്ള കേരള ടീമിനെ മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിക്കും. മറുനാടൻ താരമായ ബാബ അപരാജിതാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ കേരളത്തെ നയിച്ച സച്ചിന്‍ ബേബിയും ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ട്രോഫി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ തിളങ്ങിയ സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍ എന്നിവരും രഞ്ജി ടീമിലുണ്ട്. രഞ്ജി ട്രോഫിയില്‍ നിലവിലെ റണ്ണറപ്പുകളാണ് കേരളം.
കഴിഞ്ഞ തവണ വിദര്‍ഭക്ക് മുന്നില്‍ കൈവിട്ട കിരീടം ഇത്തവണ നേടാനുറച്ചാണ് കേരളം ഇറങ്ങുന്നത്. ബാബാ അപരാജിതും അങ്കിത് ശര്‍മയുമാണ് ടീമിലെ മറുനാടന്‍ താരങ്ങള്‍. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. കേരളത്തിന് ഇത്തവണ കടുപ്പമേറിയ എതിരാളികളെയാണ് നേരിടേണ്ടത്. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, സൗരാഷ്ട്ര, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ ടിമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയിലുള്ളത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ മാസം 15 മുതല്‍ മഹാരാഷ്ട്രക്കെതിരെയാണ് കേരളത്തിന്‍റെ ആദ് മത്സരം.
മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസണ്‍, രോഹൻ കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിധീഷ്, ബേസിൽ എൻ.പി, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി. നായർ.