Mumbai: India's Sanju Samson plays a shot during the ICC Men's T20 World Cup 2026 second semifinal cricket match between India and England, at the Wankhede Stadium, in Mumbai, Maharashtra, Thursday, March 5, 2026. (PTI Photo/Ravi Choudhary) (PTI03_05_2026_000684A) *** Local Caption ***

Mumbai: India's Sanju Samson plays a shot during the ICC Men's T20 World Cup 2026 second semifinal cricket match between India and England, at the Wankhede Stadium, in Mumbai, Maharashtra, Thursday, March 5, 2026. (PTI Photo/Ravi Choudhary) (PTI03_05_2026_000684A) *** Local Caption ***

42 പന്തില്‍ നിന്ന് 89 റണ്‍സ്... ക്ലാസും മാസും പക്വതയും ചേര്‍ന്ന ഇന്നിങ്സ്. നിര്‍ണായക മല്‍സരത്തില്‍ സഞ്ജു സാംസണിന്‍റെ ബാറ്റില്‍ നിന്ന് പറന്നത് എട്ട് ഫോറും ഏഴ് സിക്സും. വാങ്കഡെയില്‍ ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി സാംസണ്‍ ഷോ. സെഞ്ചറിയിലേക്ക് എത്തിയില്ലെങ്കിലും ഇതിഹാസ താരം വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് സഞ്ജു.

ഐസിസി  ലോകകപ്പിലെ നോക്കൗട്ട് മല്‍സരത്തില്‍ ഒരിന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡിലാണ് കോലിക്കൊപ്പം സഞ്ജു ഇടംപിടിച്ചത്. 2016ലെ ട്വന്‍റി 20 ലോകകപ്പിലെ സെമിഫൈനലില്‍ വിന്‍ഡീസിനെതിരെ ഇതേ വാങ്കഡെയിലായിരുന്നു കോലിയുടെയും നേട്ടം. 47 പന്തില്‍ നിന്ന് 89 * റണ്‍സാണ് അന്ന് കോലി നേടിയത്. 

അതേസമയം, ലോകകപ്പിലെ നോക്കൗട്ട് മല്‍സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡ് ന്യൂസീലന്‍ഡ് ബാറ്റര്‍ ഫിന്‍ അലന്‍റെ പേരിലാണ്. 33 പന്തില്‍ നിന്നാണ് പുഷ്പം പോലെ അലന്‍ സെഞ്ചറി തികച്ചത്. പട്ടികയില്‍ രണ്ടാമന്‍ തിലകരത്നെ ദില്‍ഷനും (96*) മൂന്നാമന്‍ വിരാട് കോലിയും (89*) ആണ്. ഈ പട്ടികയില്‍ നാലാമനാണ് സഞ്ജു. 

ഈ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചറിയാണ് സഞ്ജുവിന്‍റേത്. സൂപ്പര്‍ എട്ടിലെ നിര്‍ണായക മല്‍സരതതില്‍ വിന്‍ഡീസിനെതിരെ 97 * റണ്‍സ് താരം നേടിയതാണ് സെമിയിലേക്ക് ഇന്ത്യയ്ക്ക് വഴി തുറന്നത്. ജോഫ്ര ആര്‍ച്ചറുടെ പന്തുകള്‍ക്ക് മുന്നില്‍ സഞ്ജു എന്ത് ചെയ്യുമെന്ന് ആരാധകര്‍ ഒരുവേള ആശങ്കപ്പെട്ടെങ്കിലും തകര്‍ത്തടിച്ച സഞ്ജുവിനെയാണ് വാങ്കഡെ കണ്ടത്. 16 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ബ്രൂക്ക് നല്‍കിയ ജീവന്‍ സഞ്ജു അക്ഷരാര്‍ഥത്തില്‍ മുതലെടുത്തു. പവര്‍പ്ലേയില്‍ 198.21 ആണ് സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. ഫിന്‍ അലന്‍ (204.65) മാത്രമാണ് താരത്തിന് മുന്നില്‍. ഐസിസി ട്വന്‍റി 20 ലോകകപ്പ് നോക്കൗട്ട് മല്‍സരത്തില്‍ ഒരിന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയ ഏറ്റവുമധികം റണ്‍സെന്ന ധോണിയുടെ റെക്കോര്‍ഡും സഞ്ജു വാങ്കഡെയില്‍ തിരുത്തിക്കുറിച്ചു.2007 ല്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ധോണിയുടെ നേട്ടം. 

ടോസ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. ഒന്‍പത് റണ്‍സെടുത്ത് അഭിഷേക് ശര്‍മ മടങ്ങിയെങ്കിലും ഇഷാന്‍ കിഷനും (18 പന്തില്‍ 39) ശിവം ദുബെയും (25 പന്തില്‍ 43), സൂര്യകുമാര്‍ (6  പന്തില്‍ 11), തിലക് വര്‍മ (7 പന്തില്‍ 21), ഹാര്‍ദിക് (12 പന്തില്‍ 27 ) റണ്‍സ് എന്നിങ്ങനെ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. നിശ്ചിത 20 ഓവറില്‍ 253 റണ്‍സാണ് ഇന്ത്യ നേടിയത്. 

ENGLISH SUMMARY:

Sanju Samson delivered a masterclass in the T20 World Cup 2026 semi-final against England at Wankhede Stadium, scoring a brilliant 89 runs off 42 balls. With this innings, featuring 8 fours and 7 sixes, Samson equaled Virat Kohli’s legendary record for the highest individual score by an Indian in a T20 World Cup knockout match. This performance also saw him surpass MS Dhoni’s record for the most runs by an Indian wicket-keeper in an ICC knockout game. India posted a massive total of 253 runs as of March 5, 2026, with contributions from Ishan Kishan and Shivam Dube. Despite early concerns about Jofra Archer's pace, Samson maintained a strike rate of 198.21 during the Powerplay. Stay updated on India’s journey as they aim for the T20 World Cup final following this dominant batting display.