Australian cricket captain Michael Clarke speaks during a press conference on the eve of the third Ashes cricket Test between England and Australia in Perth on December 12, 2013.    AFP PHOTO / GREG WOOD

IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE

Australian cricket captain Michael Clarke speaks during a press conference on the eve of the third Ashes cricket Test between England and Australia in Perth on December 12, 2013. AFP PHOTO / GREG WOOD IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE

ഓസ്ട്രേലിയയുടെ സൂപ്പര്‍താരവും മുന്‍ ക്യാപ്റ്റനുമായ മൈക്കല്‍ ക്ലാര്‍ക്കിന് കാന്‍സര്‍ സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ രോഗവിവരം വെളിപ്പെടുത്തിയത്. ആരോഗ്യ പരിശോധനകള്‍ ആരും മുടക്കരുതെന്നും കരുതല്‍ വേണമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. സ്കിന്‍ കാന്‍സറാണ് ക്ലാര്‍ക്കിനെ ബാധിച്ചിരിക്കുന്നത്. 'സ്കിന്‍ കാന്‍സര്‍ യഥാര്‍ഥമാണ്. പ്രത്യേകിച്ചും ഓസ്ട്രേലിയയില്‍. എന്‍റെ മൂക്കിലുള്ള ഈ മുറിവ് നോക്കൂ. നിങ്ങളെല്ലാവരും പതിവായി  പരിശോധന നടത്തണം. രോഗം വന്നശേഷം ചികില്‍സിക്കുന്നതിനെക്കാള്‍ പ്രതിരോധമാണല്ലോ നല്ലത്. പതിവു പരിശോധനകളും നേരത്തെയുള്ള രോഗനിര്‍ണയവുമാണ് പ്രധാനമെന്നും തന്‍റെ അസുഖം പ്രാഥമിക ഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു'വെന്നും ക്ലാര്‍ക്ക് കുറിച്ചു. 

115 ടെസ്റ്റുകളിലും 245 ഏകദിനങ്ങളിലും 34 ട്വന്‍റി 20കളിലുമാണ് ക്ലാര്‍ക്ക് ഓസീസ് കുപ്പായമണിഞ്ഞത്. 2004 ല്‍ ആരംഭിച്ച കരിയര്‍ 2015 വരെ തുടര്‍ന്നു. 74 ടെസ്റ്റുകളിലും (47 ജയം, 16 തോല്‍വി) 139 ഏകദിനങ്ങളിലും ഓസീസിനെ നയിച്ചു. ക്ലാര്‍ക്കിന് കീഴിലാണ് 2013–14 ല്‍ ഓസീസ് ആഷസ് തിരിച്ചു പിടിച്ചതും 2015 ലെ ലോകകപ്പ് കിരീടം സ്വന്തമാക്കിയതും. ആക്രമണ ശൈലിയും തന്ത്രവും മികച്ച രീതിയില്‍ കളിക്കളത്തില്‍ പ്രയോഗിച്ച ക്ലാര്‍ക്ക് ഓസീസിന്‍റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ്.

നിയന്ത്രണാതീതമായി ത്വക്കിലെ കോശങ്ങള്‍ വളരുന്നതിനെ തുടര്‍ന്നാണ് സ്കിന്‍ കാന്‍സറുണ്ടാകുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേക്ക് നേരിട്ട് ഏല്‍ക്കുന്നതാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്.  തുടക്കത്തിലേ തിരിച്ചറിഞ്ഞാല്‍ പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയുന്ന കാന്‍സറാണിത്. 

ലോകത്ത് സ്കിന്‍ കാന്‍സര്‍ നിരക്ക് ഏറ്റവുമധികമുള്ള രണ്ടാമത്തെ രാജ്യമാണ് ഓസ്ട്രേലിയ. ഭൂമധ്യരേഖയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ തന്നെ ഇവിടെ പതിക്കുന്ന അള്‍ട്രാവയലറ്റ് വികരണങ്ങളുടെ തോതും കൂടുതലാണ്. 70 വയസെത്തിയ ഓസ്ട്രേലിയക്കാരില്‍ മൂന്നില്‍ രണ്ടുപേര്‍ക്കെങ്കിലും സ്കിന്‍ കാന്‍സറുണ്ടെന്നാണ് കണക്കുകള്‍. 

ENGLISH SUMMARY:

Michael Clarke diagnosed with skin cancer. The former Australian captain urges everyone to get regular skin checks and emphasizes the importance of early detection, especially in high-risk countries like Australia.