ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബൈച്ചുങ് ബൂട്ടിയയ്ക്കൊപ്പം ഡല്‍ഹിയില്‍ ഫുട്ബോൾ കളിക്കാനിറങ്ങി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ഫിഡൽ കാസ്ട്രോയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ മല്‍സരത്തിലാണ് എം.എ.ബേബി ബൂട്ടിയയുടെ ടീമിന്റെ ഗോൾ കീപ്പറായത്. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഫുട്ബോള്‍ കളിക്കാനിറങ്ങിയതെന്ന് എം.എ.ബേബി മനോരമ ന്യൂസിനോട് പറഞ്ഞു.
ക്യൂബൻ അംബാസഡർ യുവാൻ കാർലോസ് മർസാനും റഷ്യ, വെനസ്വേല എന്നീ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അംബാസഡർ ഇലവനെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ്ങ് ബൂട്ടിയ നയിച്ച ടീം നേരിട്ടത്. ‘ഗോള്‍കീപ്പര്‍ ’ എം.എ.ബേബിക്ക് പുറമേ.... സിപിഎം പിബി അംഗങ്ങളായ വിജു കൃഷ്ണൻ, അരുൺ കുമാർ എന്നിവരും അംബാസഡര്‍മാരെ നേരിടാന്‍ കളത്തിലിറങ്ങി.
എസ്എഫ്ഐ, ഡിവൈഎഫ്ഐ, ജനസംസ്കൃതി തുടങ്ങിയ സംഘടനകളിലെ അംഗങ്ങളും ബൂട്ടിയയുടെ ടീമിനായി കളംനിറഞ്ഞതോടെ പൊരിഞ്ഞ പോരാട്ടം. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മല്‍സരത്തില്‍ സഖാവിന്റെ ടീം പക്ഷേ പൊരുതിത്തോറ്റു