മെസി വിവാദത്തില്‍ മറുപടിയുമായി മന്ത്രി കായികമന്ത്രി വി.അബ്ദുറഹിമാന്‍. എ‌എഫ്‌എ പ്രസിഡന്റിനെതിരെ  മന്ത്രി രംഗത്ത് വന്നു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായി കരാര്‍ ഒപ്പിട്ടത് സ്പോണ്‍സറാണ്. പണം നല്‍കിയെന്ന് സ്പോണ്‍സര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നിലവില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.

അക്കാര്യത്തില്‍ ലിയാന്ദ്രോ പറഞ്ഞെങ്കില്‍ കരാര്‍ ലംഘനമാണെന്നും മന്ത്രി. കരാറുമായി ബന്ധപ്പെട്ട് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. സ്പെയിനില്‍ പോയത് മെസിയെ കാണാനല്ല. കായികരംഗത്തെക്കുറിച്ച് മറ്റു ചര്‍ച്ചകള്‍ നടന്നെന്നും അനാവശ്യ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, അര്‍ജന്റീനയെയും മെസിയേയും കേരളത്തില്‍ എത്തിക്കുന്നതില്‍ വാക്കുമാറിയത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്ബോള്‍‌ അസോസിയേഷന്‍. എ.എഫ്.എ മാര്‍ക്കറ്റിങ് മേധാവിയുടെ സന്ദേശം onmanorama.comന് ലഭിച്ചു. കേരളം കരാര്‍ ലംഘിച്ചെന്ന് ലിയാന്ദ്രോ പീറ്റേഴ്സണ്‍. കരാര്‍ ലംഘനം നടത്തിയത് കേരളമാണെന്ന് അര്‍ജന്റീന ഔദ്യോഗികമായി സ്ഥിരീകരിക്കുമ്പോഴും വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി സംസാരിച്ച ഓണ്‍മനോരമയിലെ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ജോര്‍ജ് വ്യക്തമാക്കി.

ENGLISH SUMMARY:

Sports Minister V. Abdurahiman has responded to the ongoing Messi controversy, openly criticizing the President of the Argentine Football Association (AFA). The minister clarified that it was the sponsor who signed the contract with the AFA President. The sponsor has already confirmed making the payment, and no decision has been made yet.