Chennai: Royal Challengers Bengaluru's Yash Dayal celebrates the wicket of Chennai Super Kings Shivam Dube during an Indian Premier League (IPL) 2025 T20 cricket match between Chennai Super Kings and Royal Challengers Bengaluru, at the MA Chidambaram Stadium, in Chennai, Friday, March 28, 2025. (PTI Photo/R Senthilkumar) (PTI03_28_2025_000559A)
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ ബലാല്‍സംഗക്കേസ്. ഗാസിയാബാദിലെ പെണ്‍കുട്ടിയുടെ പരാതിയിലാണ് ജയ്പൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം ആദ്യം മറ്റൊരു യുവതിയും യഷിനെതിരെ ബലാല്‍സംഗ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ഒരുക്കാമെന്ന വാഗ്ദാനം നൽകി 19 വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടു വർഷത്തോളം യാഷ് ദയാൽ പീഡിപ്പിച്ചെന്നാണ് പരാതി. 2023 ലായിരുന്നു ആദ്യം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത്. അന്ന് പെണ്‍കുട്ടിക്ക് 17 വയസായിരുന്നു. പിന്നീട് പലപ്പോളായു 2025 ഏപ്രിലിൽ ജയ്പൂരില്‍ വച്ചും ബലാല്‍സംഗം ചെയ്തു എന്നാണ് പരാതി. ഇന്ത്യൻ പ്രീമിയർ ലീഗിനിടെ രാജസ്ഥാൻ റോയല്‍സിനെതിരെ കളിക്കാൻ ആർസിബി താരങ്ങൾ ജയ്പൂരിലെത്തിയപ്പോൾ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
ഈ മാസം ആദ്യം യഷ് ദയാലിനെതിരെ പരാതി മറ്റൊരു സ്ത്രീയും പരാതിയുമായി രംഗത്തെത്തിയിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ശാരീരികമായും മാനസികമായും സാമ്പത്തികമായും പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് ഓണ്‍ലൈന്‍ ആയി പരാതി സമര്‍പ്പിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി താനും യഷുമായി പ്രണയത്തിലായിരുന്നുവെന്നും ഭാവി വധുവെന്ന നിലയിലാണ് തന്നെ കുടുംബാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തിയിരുന്നതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഒട്ടേറെ സ്ത്രീകളുമായി സമാനബന്ധങ്ങള്‍ ഉള്ളതായി കണ്ടെത്തിയെന്നും യുവതിയുടെ പരാതിയിലുണ്ടായിരുന്നു. ആദ്യത്തെ പരാതിയിൽ യാഷ് ദയാലിനെ കസ്റ്റഡിയിൽ എടുക്കുന്നത് അലഹബാദ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു പരാതിയുമായി മറ്റൊരു പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുന്നത്.
ഈ സീസണില്‍ ഐപിഎല്‍ ജേതാക്കളായ ആര്‍സിബി ടീമില്‍ അംഗമായിരുന്നു യഷ് ദയാല്‍. ഉത്തര്‍പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന താരം ഇതുവരെ ഇന്ത്യയ്ക്കായി അരങ്ങേറിയിട്ടില്ല. ഐപിഎലിൽ ആർസിബിയിലും ഗുജറാത്ത് ടൈറ്റൻസിലും യഷ് കളിച്ചിട്ടുണ്ട്.