Image: AP
"മത്സരം കാണാൻ എന്‍റെ സഹോദരി ഗാലറിയിൽ ഉള്ളപ്പോഴൊക്കെ ഞാൻ വിജയിച്ചിട്ടുണ്ട്. പക്ഷേ ഇനി അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ അവൾ അമേരിക്കയിലേക്ക് തിരിച്ചുപോവുകയാണ്. അവധി നീട്ടിക്കിട്ടിയാൽ എനിക്ക് വിംബിൾഡൺ കിരീടം വരെ നേടാമായിരുന്നു ". മൂന്നാം റൗണ്ട് മത്സരം ജയിച്ച ശേഷം കോർട്ടിൽ നിന്ന് നൽകിയ അഭിമുഖത്തിലാണ് അമേരിക്കയുടെ ലോക പത്താം നമ്പർ താരം സഹോദരിക്ക് അവധി കൊടുക്കാമോ എന്ന് അമേരിക്കൽ കമ്പനി മോർഗൻ സ്റ്റാൻലിയോട് അപേക്ഷിച്ചത്. സഹോദരി എമ്മ ആണത്രെ ബെൻ ഷെൽഡന്‍റെ ഭാഗ്യം.
Image: AFP
വിംബിൾഡൺ കോർട്ടിൽ നിന്ന് വന്ന ലീവ് റിക്വസ്റ്റ് അല്ലേ. എങ്ങനെ കണ്ടില്ലെന്ന് നടിക്കും! അതും ലോകം മുഴുവൻ കേൾക്കുകയും ചെയ്തു. മണിക്കൂറുകൾക്കകം ബെൻ ഷെൽഡന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി എത്തി. ഒരാഴ്ചത്തേക്ക് കൂടി അവധി നീട്ടിക്കിട്ടിയ സന്തോഷത്തിൽ തുള്ളി ചാടുന്ന സഹോദരിയുടെ വിഡിയോ ബെൻ പങ്കുവച്ചു. മോർഗൻ സ്റ്റാൻലിയിൽ അസോസിയേറ്റ് ആയാണ് എമ്മ ഷെൽഡൻ ജോലി ചെയ്യുന്നത്.
Image: Reuters
വിംബിൾഡനിൽ അവശേഷിക്കുന്ന രണ്ട് അമേരിക്കൻ താരങ്ങളിൽ ഒരാളാണ് ബെൻ ഷെൽഡൺ. ആന്‍റി റോഡിക്കിന് ശേഷം മൂന്ന് ഗ്രാൻഡ്സ്ലാമുകളിൽ പ്രീ ക്വാർട്ടറിൽ എത്തുന്ന താരം കൂടിയാണ് 22 കാരൻ ബെൻ ഷെൽഡൺ.