സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. താരത്തെ ടീമിലെടുക്കാന്‍ തയ്യാറെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്. മലയാളി താരത്തില്‍ കണ്ണുവെച്ച് മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികളും രംഗത്തുണ്ട്.
അടുത്ത ഐപിഎല്‍ സീസണിന് മുന്നേ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ ക്യാമ്പ് വിടാനുള്ള സാധ്യതയേറുന്നു. സഞ്ജുവിനെ ചെന്നൈയിലെത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് രംഗത്തെത്തിയതോടെയാണ് കൂടുമാറ്റ വാര്‍ത്ത ശക്തമാകുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവില്‍ താല്‍പര്യമുണ്ടെന്നും താരത്തെ സ്വന്തമാക്കാന്ഡ താല്‍പര്യമുണ്ടെന്നുമാണ് ചെന്നൈ ക്യാമ്പില്‍ നിന്നും പുറത്തുവരുന്ന സൂചനകള്‍. അതേസമയം, ചെന്നൈയ്ക്ക് പുറമേ മലയാളി താരത്തെ മറ്റ് ഐപിഎല്‍ ടീമുകളും നോട്ടമിട്ടിരിക്കുകയാണ്. ഈ പട്ടികയില്‍ ഷാരൂഖ് ഖാന്റെ സ്വന്തം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുതല്‍ നിത അംബാനിയുടെ മുംബൈ ഇന്ത്യന്‍സ് വരെയുണ്ടെന്നാണ് സൂചന. 18 കോടി മുടക്കി രാജസ്ഥാന്‍ നിലനിര്‍ത്തിയ മൂല്യമേറിയ താരമാണ് സഞ്ജു. അതേസമയം, കഴിഞ്ഞ സീസണില്‍ പരുക്കുമൂലം കാര്യമായ ചലനങ്ങള്‍ സഞ്ജുവിന് സൃഷ്ടിക്കാനായില്ല. നിലവില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണായിരിക്കുന്നതിനാല്‍ സഞ്ജുവിനായി ചെന്നൈ അടക്കമുള്ള ഫ്രാഞ്ചൈസികള്‍ രാജസ്ഥാനെ സമീപിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച രാജസ്ഥാന്‍ റോയല്‍സ് ലണ്ടനില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സഞ്ജു അടക്കമുള്ള താരങ്ങളുടെ ട്രാന്‍സ്ഫര്‍ ചര്‍ച്ചയായതായും വിവരമുണ്ട്.