അയണ്‍മാന്‍ എന്നാല്‍ പറഞ്ഞാല്‍ ഭൂരിഭാഗം പേര്‍ക്കും ഓര്‍മ വരുന്ന മുഖം റോബര്‍ട്ട് ഡൗണി ജൂനിയറിന്‍റേതാകും. എന്നാല്‍ അയണ്‍മാന്‍, അയണ്‍ കിഡ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ രണ്ടുമലയാളികളെ പരിചയപ്പെടാം ഇനി. പാലക്കാട് പെരിങ്ങോട് സ്വദേശിയും ചെന്നൈയില്‍ ആര്‍ബിഐ അസി.ജനറല്‍ മാനേജരുമായ ആര്‍.എന്‍.റിജേഷും ഏഴ് വയസുകാരി മകള്‍ വി.ആര്‍.റിഥ്യയുമാണ് ഇവര്‍. വിയറ്റ്നാമില്‍ കഴിഞ്ഞമാസമായിരുന്നു മല്‍സരം.