കായിക താരങ്ങളിലെ ഉത്തേജകമരുന്ന് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമത്. പരിശോധിക്കുന്നതില്‍ 3.8 ശതമാനം സാംപിളുകള്‍ ഇന്ത്യയില്‍ പോസിറ്റീവാകുന്നുവെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ കണക്കില്‍ പറയുന്നു.
ഇന്ത്യന്‍ കായികലോകം തലകുനിക്കുന്ന കണക്കുകളാണ് വേള്‍ഡ് ആന്റി ഡോപ്പിങ്ങ് ഏജന്‍സി പുറത്തുവിട്ടത്. 2023ല്‍ ലോകമെമ്പാടും രണ്ടരലക്ഷത്തോളം സാംപിളുകളാണ് പരിശോധിച്ചത്. ഇവയില്‍ 1820 താരങ്ങള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതില്‍ ഇരുന്നൂറ്റി പതിനാലും ഇന്ത്യന്‍ അത്്ലീറ്റുകളെന്ന് വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സി. റഷ്യ, USA, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളിലെ നൂറില്‍ താഴെ താരങ്ങള്‍ മാത്രമാണ് നിരോധിത മരുന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. വെയിറ്റ് ലിഫ്റ്റിങ്, പവര്‍ ലിഫ്റ്റിങ് ഗുസ്തി എന്നീ ഇനങ്ങളിലെ അത്്ലീറ്റുകളാണ് നിരോധിത മരുന്ന് ഉപയോഗിച്ച് പിടിക്കപ്പെടുന്നവരില്‍ ഏറെയും. ടൂര്‍ണമെന്റുകള്‍ക്കിടെ ശേഖരിക്കുന്ന സാംപിളുകളാണ് പിടിക്കപ്പെടുന്നവയില്‍ ഏറെയും.