കായിക കേരളത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് സ്‌പോര്‍ട്‌സ് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കേരളത്തിലെ കായിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെ-സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍. ഒക്ടോബറിലാണ് കായികരംഗത്തെ എല്ലാവരെയും ഒരുമിപ്പിച്ചുള്ള കോണ്‍ക്ലേവ്. കൊച്ചി കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഇന്നലെ നടന്ന പൊതുയോഗത്തിലാണ് തീരുമാനം.
സംഘടനയുടെ ആദ്യ വിശാല പൊതുയോഗത്തില്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡന്റ് – സ്റ്റാന്‍ റയാന്‍ (ദ് ഹിന്ദു), സെക്രട്ടറി - സി.കെ രാജേഷ് കുമാര്‍ (ജന്മഭൂമി), ട്രഷറര്‍ - അഷ്‌റഫ് തൈവളപ്പ് (ചന്ദ്രിക) എന്നിവരാണ് ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാരായി സുനീഷ് തോമസ് (മലയാള മനോരമ), സനില്‍ ഷാ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ ചുമതലയേറ്റു. ആര്‍.രഞ്ജിത് (ദേശാഭിമാനി), സിറാജ് കാസിം (മാതൃഭൂമി) എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. നിര്‍വാഹകസമിതി: പ്രശാന്ത് മേനോന്‍ (ടൈംസ് ഓഫ് ഇന്ത്യ), ജോസഫ് മാത്യു (മാതൃഭൂമി), എന്‍.എസ് നിസാര്‍ (മാധ്യമം), ജോബി ജോര്‍ജ് (ഏഷ്യാനെറ്റ് ന്യൂസ്), വിനോദ് ദാമോദരന്‍ (ജന്മഭൂമി), പ്രവീണ്‍ ചന്ദ്രന്‍ (ദ് ഹിന്ദു), ജീനാ പോള്‍ (മനോരമ ന്യൂസ്), എം.ജി.ലിജോ (ധനം), അനീഷ് ആലക്കോട് (ദീപിക), സാം പ്രസാദ് ഡേവിഡ് (കേരളകൗമുദി), അനൂപ് ഷണ്‍മുഖന്‍ (റിപ്പോര്‍ട്ടര്‍), ജയേഷ് പൂക്കോട്ടൂര്‍ (മാതൃഭൂമി ന്യൂസ്). സ്പോര്‍ട്സ് മാധ്യമ രംഗത്തെ പ്രമുഖരായ കമാല്‍ വരദൂര്‍ (ചന്ദ്രിക), ആന്റണി ജോണ്‍ (മലയാള മനോരമ), കെ.വിശ്വനാഥ് (മാതൃഭൂമി), അനില്‍ അടൂര്‍ (ഏഷ്യാനെറ്റ് ന്യൂസ് ), ജോയ് നായര്‍ (ജയ്ഹിന്ദ് ന്യൂസ്) എന്നിവരാണ് രക്ഷാധികാരികള്‍.
കേരളത്തിലെ കായികരംഗത്ത് പുതുതലമുറയെ കണ്ടെത്താനും വളര്‍ത്തിക്കൊണ്ടുവരാനും മാധ്യമ രംഗത്തെ സജ്ജമാക്കുകയാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ചടങ്ങില്‍ അന്തരിച്ച പ്രമുഖ കായിക മാധ്യമപ്രവര്‍ത്തകരായിരുന്ന പി.ടി.ബേബി, യു.എച്ച്.സിദ്ദിഖ് എന്നിവരെ അനുസ്മരിച്ചു. സെക്രട്ടറി സി.കെ.രാജേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.