ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്ക ചരിത്ര ജയത്തിനരികെ. ഓസ്ട്രേലിയയ്ക്കെതിരെ ജയിക്കാന്‍ പ്രോട്ടീസിന് വേണ്ടത് വെറും 69 റണ്‍സ് മാത്രം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 2ന് 213 എന്ന നിലയിലാണ്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ച്വറിയും നായകന്‍ ടെംബ ബാവുമയുടെ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയുടെ ശക്തമായ തിരിച്ചുവരവിന് മുതല്‍കൂട്ടായത്. 11 ഫോറുള്‍പ്പെടെ 156 പന്തിലാണ് മാര്‍ക്രം കരിയറിലെ തന്‍റെ എട്ടാം സെഞ്ച്വറി തികച്ചത്. 121 പന്തില്‍ 65 റണ്‍സുമായി ബവുമയും ക്രീസിലുണ്ട്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് 207 റണ്‍സില്‍ അവസാനിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ നാലു വിക്കറ്റുകള്‍ വീഴ്ത്തി. ചാംപ്യന്‍ഷിപ്പ് ജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ICC ലോകകിരീടമാകുമിത്.