ക്ലബ്ബ് ലോകകപ്പിന് നാളെ തുടക്കം. 32 ടീമുകള്‍ പങ്കെടുക്കുന്ന ക്ലബ്ബ് ലോകകപ്പില്‍ ആദ്യമല്‍സരം ഇന്റര്‍ മയാമിയും അല്‍ അഹ്‌ലി ക്ല്ബ്ബും തമ്മിലാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരക്കാണ് മല്‍സരം.
ലയണ്‍ മെസി നയിക്കുന്ന ഇന്‍റര്‍ മയാമിയില്‍ ലൂയി സുവാരസും ജോര്‍ഡി ആല്‍ബയും സെര്‍ജിയോ ബുസ്കറ്റ്സും കളത്തിലിറങ്ങും. ഇന്‍റര്‍ മയാമിക്ക് എതിരാളിയായി എത്തുന്നത് ആഫ്രിക്കന്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്‌ലിയാണ്. ഇന്‍റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം. ആദ്യ ദിനം മറ്റ് രണ്ട് മല്‍സരങ്ങള്‍ കൂടി നടക്കും. ചാംപ്യന്‍സ് ലീഗ് ജേതാക്കളായ പി.എസ്.ജിയും അത്‌ലറ്റികോ മഡ്രിഡും തമ്മിലാണ് ഒരു മല്‍സരം. മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ഓക്‌ലന്‍ഡ് സിറ്റിയെ നേരിടും.
എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകള്‍ പങ്കെടുക്കുന്ന ക്ലബ്ബ് ചാംപ്യന്‍ഷിപ്പില്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂളും സ്പാനിഷ് ലീഗ് ജേതാക്കളായ ബാര്‍സിലോനയും ഇറ്റാലിയന്‍ ലീഗ് ജേതാക്കളായ നാപ്പോളിയും ക്ലബ്ബ് ലോകകപ്പിന് ഇല്ലാത്തത് ടൂര്‍ണമെന്‍റിന് തിരിച്ചടിയായി. സെമിഫൈനല്‍ മല്‍സരങ്ങള്‍ ജൂലൈഎട്ടിനും ഒന്‍പതിനുമായി നടക്കും. ജൂലൈ പതിമൂന്നിനാണ് ഫൈനല്‍