ഇന്റർ മിലാനെ തകർത്ത് ചാംപ്യൻസ് ലീഗ് കിരീടമുയർത്തി പിഎസ്ജി. ഇരട്ടഗോളുമായി 19 വയസ്സുകാരൻ ഡെസറേ ഡുവെ തിളങ്ങിയ കലാശപ്പോരില്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് പിഎസ്ജിയുടെ കിരീടനേട്ടം. ചാംപ്യൻസ് ലീഗ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വലിയ ജയവുമായാണ് പിഎസ്ജി ആദ്യ ചാംപ്യന്‍സ് ലീഗ് സ്വന്തമാക്കിയത്
പി എസ് ജിയുടെ ചോരത്തിളപ്പിന് മുന്നിൽ ഇന്റർ മിലാന്റെ വെറ്ററൻ പ്രതിരോധം തളർന്നുവീണു. ആദ്യ 20 മിനിറ്റിനിടെ ഒരു ഗോളും ഒരു ആസിസ്റ്റുമായി ഫ്രാൻസിന്റെ നെയ്മാറായ ഡെസറേ ഡുവെ.
മ്യൂണിക്കിലെ മൈതാനത്ത് പന്തുമായി ഒരേതാളത്തിൽ പി എസ് ജി താരങ്ങൾ ഒഴുകിനടന്നതോടെ ഇന്റർ കാഴ്ചക്കാർ മാത്രമായി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യ ജോർജിയക്കാരനായി ക്വിച്ച കവരട്ട്sസ്കെലിയ
ഗോൾ പട്ടിക പൂർത്തിയാക്കി കൗമാരതാരം മയുലു ചരിത്രത്തിലെ ഏകപക്ഷീയമായ ഫൈനലിൽ അവസാന മൂന്ന് ഗോളുകൾ നേടാൻ പി എസ് ജിക്ക് വേണ്ടിവന്നത് 23 മിനിറ്റ്. മെസ്സി നെയ്മർ എംബാപ്പെ ത്രയത്തെ ഒന്നിച്ചണിനിരത്തിയിട്ടും കിട്ടാതെപോയ കിരീടം ഒടുക്കം 23 വയസ് മാത്രം ശരാശരി പ്രായമുള്ള ടീമിനെ ഇറക്കി പി എസ് ജി നേടിയെടുത്തു