എതിരില്ലാത്ത ഒരുഗോളിന് വിജയിച്ചാണ് പാലസ്, ചരിത്രത്തിലെ ആദ്യകിരീടം ഉയര്‍ത്തിയത്. എബരെച്ചെ എസ്സെയുടെ 16ാം മിനിറ്റിലെ ഗോളില്‍ വെംബ്ലിയില്‍ വെന്നിക്കൊടിപാറിച്ച് ക്രിസ്റ്റല്‍ പാലസ്. ക്ലബ് ചരിത്രത്തിലെ ആദ്യ കിരീടനേട്ടം. വിജയമുറപ്പിച്ചത് സ്ട്രൈക്കര്‍ എസ്സെയെങ്കില്‍ പാലസിന്റെ കോട്ടകാത്തത് ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്സ്ന്‍.
ബെര്‍ണാഡോ സില്‍വയെ ബോക്സില്‍ വീഴ്ത്തിയതിന് സിറ്റിക്കനുകൂലമായി പെനല്‍റ്റി. കഴിഞ്ഞ ഏഴ് പെനല്‍റ്റികളില്‍ മൂന്നെണ്ണം നഷ്ടപ്പെടുത്തിയ ഹാളന്റിന് പകരമെത്തിയ ഒമര്‍ മര്‍മൗഷിനും ഹെന്‍ഡേഴ്സനെ മറികടനക്കാനായില്ല.
ഇതിനിടെ ബോക്സിന് പുറത്തെത്തി പന്തുതടുത്ത ഹെന്‍ഡേഴ്സന്‍ ചുവപ്പുകാര്‍ഡില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത് മല്‍സരത്തില്‍ നിര്‍ണായകമായി. പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ ആദ്യമായാണ് മാഞ്ചസ്റ്റര്‍ സിറ്റി ഒരു കിരീടം പോലുമില്ലാതെ പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിപ്പിക്കുന്നത്