Image: x.com/rushiii

Image: x.com/rushiii

രോഹിത് ശര്‍മയുടെ കാര്‍ പ്രേമം ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്. ലംബോര്‍ഗിനി ഉറൂസും മെഴ്സീഡിയസ് ബെന്‍സുമെന്നുവേണ്ട ആഡംബരക്കാറുകളുടെ കടുത്ത ആരാധകനാണ് ഹിറ്റ്മാന്‍. വാങ്കഡെ സ്റ്റേഡിയത്തില്‍ തന്‍റെപേരിലുള്ള സ്റ്റാന്‍ഡ് കാണാനെത്തിയപ്പോള്‍ രോഹിതിന്‍റെ കാര്‍ ഉരസിയതാണ് സമൂഹമാധ്യമങ്ങളിലെ സജീവ ചര്‍ച്ച. 

A newly inaugurated stand named after the former Test captain of India, Rohit Sharma, is pictured at the Wankhede Stadium in Mumbai on May 16, 2025, following the announcement of his retirement from Test cricket. (Photo by Indranil MUKHERJEE / AFP)

സ്റ്റാന്‍ഡ് നാമകരണ ചടങ്ങിനായി കുടുംബ സമേതമെത്തി മടങ്ങുന്നതിനിടെയാണ് കാര്‍ ചെറുതായി ഉരഞ്ഞ് പെയിന്‍റുപോയത് രോഹിതിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അടുത്ത് നിന്ന സഹോദരന്‍ വിശാല്‍ ശര്‍മയോട് 'എന്താണിത്' എന്ന് അല്‍പം ദേഷ്യത്തില്‍ തന്നെ രോഹിത് ചോദിച്ചു. 'അത് കാര്‍ പിന്നിലേക്ക് എടുത്തപ്പോള്‍ ചെറുതായി ഇടിച്ചതാണെന്ന്' വിശാല്‍ പറഞ്ഞു. 'ആരാണ് ഓടിച്ച'തെന്ന് ചോദിച്ചപ്പോള്‍ താനാണ് ഓടിച്ചതെന്ന് വിശാല്‍ സമ്മതിക്കുകയും ചെയ്തു.

രോഷാകുലനായി സഹോദരനെ നോക്കുന്നതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ദേഷ്യം പൊട്ടിച്ചിരിക്ക് വഴിമാറുകയും ചെയ്തു. പിന്നാലെ അച്ഛനെ കാറില്‍ കയറാന്‍ സഹായിച്ച് താരം മടങ്ങുകയും ചെയ്തു. 

Rohit Sharma, the former captain of India, speaks during an event to unveil a cricket stand after his name at the Wankhede Stadium in Mumbai on May 16, 2025, following the announcement of his retirement from Test cricket. (Photo by Indranil MUKHERJEE / AFP)

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ രോഹിതിന്‍റെ കുടുംബത്തെ കൂടാതെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. താരത്തോടുള്ള ആദരസൂചകമായാണ് സ്റ്റാന്‍ഡിന് പേര് നല്‍കിയത്. ഏറെ സന്തോഷമുള്ള നിമിഷമാണിതെന്നും പ്രഫഷനല്‍ ക്രിക്കറ്റിലെ യാത്ര താന്‍ സ്വപ്നം കണ്ടുതുടങ്ങിയത് വാങ്കഡെയില്‍ നിന്നാണെന്നും രോഹിത് പറഞ്ഞു. ജീവിതത്തിലെ അമൂല്യമായ നിമിഷങ്ങള്‍ സമ്മാനിച്ച മണ്ണാണിതെന്നും മുംബൈയിലെ ജനങ്ങളുടെ ആര്‍പ്പുവിളി ഉയരങ്ങള്‍ കീഴടക്കാന്‍ കരുത്തായെന്നും താരം ഓര്‍ത്തെടുത്തു. ആദരവിന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.  

21ന് ഡല്‍ഹി കാപിറ്റല്‍സിനെതിരെ വാങ്കഡെയില്‍ ഐപിഎല്‍ കളിക്കുന്നതിനായി താന്‍ കാത്തിരിക്കുകയാണെന്നും ആ മനോഹര നിമിഷം ഓര്‍ക്കുമ്പോള്‍ തന്നെ സന്തോഷമുണ്ടെന്നും താരം എഎന്‍ഐയോട് പറഞ്ഞു. പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ മുംബൈ ഇന്ത്യന്‍സിന് അടുത്ത രണ്ട് മല്‍സരങ്ങളിലും ജയം അത്യാവശ്യമാണ്. ഡല്‍ഹി കാപിറ്റല്‍സിനെതിരെയുള്ള മല്‍സരത്തിന് ശേഷം പഞ്ചാബ് കിങ്സിനെ നേരിടാന്‍ ടീം ജയ്പുരിലേക്ക് പോകും.  

ENGLISH SUMMARY:

A minor mishap involving Rohit Sharma’s luxury car occurred at Wankhede Stadium. While leaving the stand naming ceremony, his Lamborghini Urus was slightly scraped during reversing by his brother Vishal Sharma. Rohit's initial anger soon turned into laughter — the video is now viral on social media.