ദേശീയ ഇൻഡോർ റോവിങ്ങ് ചാംപ്യൻഷിപ്പ് ആലപ്പുഴയിലെ സായി വാട്ടർ സ്പോർട്‌സ് സെന്ററിൽ ഇന്നാരംഭിക്കും. 30 ന് സമാപിക്കും. ദേശീയ ഇൻഡോർ റോവിങ്ങ് ചാംപ്യൻഷിപ്പ് കേരളത്തിൽ വച്ച് ആദ്യമായാണ് സംഘടിപ്പിക്കുന്നത്. 22 സംസ്ഥാനങ്ങളിൽ നിന്ന് 450ൽ പരം കായിക താരങ്ങൾ വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കും. 50 ഒഫീഷ്യൽസുകൾ മത്സരം നിയന്ത്രിക്കും. ഈ മൽസരത്തിൽ നിന്നാണ് ജൂണിൽ തായ്‌ലൻഡിലെ പട്ടായയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത്. മത്സരം സംഘടിപ്പിക്കുന്നതിന് 30 ഇർഗോമീറ്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത് . ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്രയധികം മത്സരത്തിനുള ഇർഗോ മീറ്ററുകൾ ഇല്ലെന്ന് റോവിങ്ങ് അസോ. സെക്രട്ടറിശ്രീകുമാരക്കുറുപ്പ്, സായി ഡെപ്യൂട്ടി ഡയറക്ടർ പ്രേംജിത്ത് ലാൽ ,ദ്രോണാചാര്യ ഇസ്മയിൽ ബേഗ് എന്നിവർ അറിയിച്ചു