oman-kerala

TOPICS COVERED

ഒമാന്‍ ദേശീയ ടീമുമായുള്ള ഏകദിന ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് കേരള ടീം യാത്ര തിരിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഒമാന്‍ ടീം പരിശീലനകനുമായ ദുലീപ് മെന്‍ഡിസാണ് കേരളത്തെ ക്ഷണിച്ചത്.  രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരമുള്ള അഞ്ച് ഏകദിന മല്‍സരങ്ങളില്‍  മുഹമ്മദ് അസറുദീന്റെ നേതൃത്വത്തിലുള്ള കേരള ടീം മാറ്റുരയ്ക്കും. തിരുവനന്തപുരത്ത് ടീമിന്റെ പരിശീലനക്യാംപില്‍ മനോരമ ന്യൂസ്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ദുലീപ് മെന്‍ഡിസ് ക്ഷണിച്ചു. കേരള ക്രിക്കറ്റ് ടീം ക്ഷണം സ്വീകരിച്ചു. ഒമാന്‍ ദേശീയ ടീമിന്റെ മുഖ്യപരിശീലനകനാണ് മെന്‍ഡിസ് . രഞ്ജിട്രോഫി ക്രിക്കറ്റിന്റെ ഫൈലിലെത്തിയ കേരളത്തിന്റെ  പ്രകടനമാണ് മെന്‍ഡിസിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്.  പകലും രാത്രിയുമായി അഞ്ച് ഏകദിന മല്‍സരങ്ങളാണ് ഒമാനില്‍ കളിക്കുന്നത്. പരിശീലന മല്‍സരമാണെങ്കിലും ഐ.സി.സിയുടെ റാങ്കിങ്ങില്‍ ഇവ പരിഗണിക്കും. 

രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള ടീമിന്റെ ക്യാപറ്റന്‍  സച്ചിന്‍ ബേബി ഐ.പി.എല്ലില്‍ , സണ്‍റൈസസ് ഹൈദരാബാദ് ടീമിലാണ്. പകരം മുഹമ്മദ് അസറുദീനാണ് ടീമിനെ നയിക്കുന്നത്. മംഗലപുരം സ്റ്റേഡിയത്തില്‍ അവസാനവട്ട പരിശീലനത്തിലാണ് ടീം. ശാരീരിക ക്ഷമതയ്ക്കുപുറമെ സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാനുള്ള വിദ്യകളും ടീം ശീലിക്കുന്നു. കേരളത്തിന്റെ അതിഥി താരങ്ങളായ ജലജ് സക്സേന, ആദിത്യ സെര്‍വാതെ, ബാബാ അപരാജിത് എന്നിവരും ടീമില്‍ ഇല്ല. പകരം യുവതാരങ്ങള്‍ക്ക് അവസരം നല്‍കി.20 മുതല്‍ 26 വരെയാണ് മല്‍സരങ്ങള്‍. 

ENGLISH SUMMARY:

The Kerala cricket team has left for Oman to play a five-match ODI series, officially recognized by the International Cricket Council (ICC). The invitation came from former Sri Lankan captain and current Oman coach, Duleep Mendis. Led by Mohammad Azharuddeen, the Kerala team is set to showcase its talent on international turf. Manorama News covered the training camp held in Thiruvananthapuram.