ന്യൂ ചണ്ഡിഗഡ് ട്വന്റി 20യില്‍ ഇന്ത്യയെ 51 റണ്‍സിന് തോല്‍പിച്ച് ദക്ഷിണാഫ്രിക്ക. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 162 റണ്‍സിന് ഓള്‍ ഔട്ടായി. 34 പന്തില്‍ 62 റണ്‍സുമായി തിലക് വര്‍മ പൊരുതിയെങ്കിലും നല്ലൊരു കൂട്ടുകെട്ട് തീര്‍ക്കാനായില്ല. ശുഭ്മന്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവിനും ശിവം ഡ്യൂബെയ്ക്കും രണ്ടക്കം കടക്കാനായില്ല. ജിതേശ് ശര്‍മ 17 പന്തില്‍ 27 റണ്‍സെടുത്ത് ഔട്ടായി.
ദക്ഷിണാഫ്രിക്കയ്ക്കായി ഓട്ട്നീര്‍ ബാര്‍ട്ട്മാന്‍ നാലുവിക്കറ്റ് വീഴ്ത്തി. ക്വിന്റന്‍ ഡി കോക്ക് 90 റണ്‍സെടുത്തു. അവസാന നാലോവറില്‍ ദക്ഷിണാഫ്രിക്ക 57 റണ്‍സ് നേടി. ഡൊനൊവന്‍ ഫെരെര 16 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു. ട്വന്റി 20യില്‍ ഏറ്റവുമധികം പന്തുകളെറിഞ്ഞ ഓവര്‍ അര്‍ഷദീപിന്റെ പേരിലായി. 11ാം ഓവറില്‍ 7 വൈഡുകള്‍ ഉള്‍പ്പടെ 13 പന്തുകളാണ് എറിഞ്ഞത്.