india-south-africa-t20-match-11-12-25

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 214 റൺസ് വിജയലക്ഷ്യം. തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വൻ തകർച്ച നേരിട്ടു. നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക 213 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ (90 റൺസ്) വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സിന് കരുത്തായത്. ഡൊനൊവൻ ഫെരേര 16 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്ന് മികച്ച ഫിനിഷിങ് നൽകി.

ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവുമധികം പന്തുകളെറിഞ്ഞ ഓവർ അർഷ്ദീപിന്റെ പേരിലായി. അദ്ദേഹം എറിഞ്ഞ 11-ാം ഓവറിൽ 7 വൈഡുകൾ ഉൾപ്പെടെ ആകെ 13 പന്തുകളാണ് എറിഞ്ഞത്. ആ ഓവറിൽ അദ്ദേഹം 18 റൺസ് വഴങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 19 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി. ശുഭ്മാൻ ഗിൽ റൺസ് ഒന്നും എടുക്കാതെ പുറത്തായി. അഭിഷേക് ശർമ്മ 17 റൺസാണ് എടുത്തത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവും അക്സർ പട്ടേലുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. ന്യൂ ചണ്ഡീഗഡിലെ മുള്ളൻപൂരിലുള്ള മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിലാണ് മല്‍സരം. കട്ടക്കിൽ ചൊവ്വാഴ്ച നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ 101 റൺസിന്റെ വൻ വിജയം നേടിയ സൂര്യകുമാർ യാദവിന്റെ സംഘത്തിന് പരമ്പരയിൽ 2-0 ന് മുന്നിലെത്താൻ ഇന്ന് വിജയം അനിവാര്യമാണ്.

ENGLISH SUMMARY:

India vs South Africa T20 match update. South Africa set a target of 214 runs, and India faced an early batting collapse in the second T20 match.