shamiexpensive

TOPICS COVERED

ബാദ് താരമായിരിക്കെ മലയാളി പേസ് ബോളര്‍ ബേസില്‍ തമ്പി ഒരുകാലത്ത് സ്വന്തം പേരില്‍ വച്ചിരുന്ന ഒരു നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി മുഹമ്മദ് ഷമിക്ക് സ്വന്തം. പഞ്ചാബ് കിങ്സിനെതിരെ നാലോവറില്‍ 74 റണ്‍സ് വഴങ്ങിയതോടെയാണ് ഷമി ഐപിഎല്ലിലെ എക്സ്പന്‍സീവ് ഇന്ത്യന്‍ ബോളറായത്.

 

പഞ്ചാബ് കിങ്സിന്റെ വെടിക്കെട്ട് ഇന്നിങ്സിലെ അവസാന ഓവര്‍ എറിയാന്‍ സണ്‍റൈസേഴ്സ് നായകന്‍ പാറ്റ് കമിന്‍സ് പന്തേല്‍പിച്ചത് മുഹമ്മദ് ഷമിയെ. മൂന്നോവറില്‍  48 റണ്‍സ് വഴങ്ങി നില്‍ക്കുന്ന ഷമി ആദ്യ രണ്ടുപന്തില്‍ വഴങ്ങിയത് മൂന്നുറണ്‍സ്. ഹള്‍ക്കെന്ന് വിളിപ്പേരുള്ള സ്റ്റോയ്ണിസ് ശരിക്കും മാര്‍വല്‍സൂപ്പര്‍ ഹീറോയുടെ സ്വഭാവം പുറത്തെടുത്തതോടെ അടുത്ത നാലുപന്തും സിക്സര്‍. സ്പെല്‍ അവസാനിച്ചപ്പോള്‍ ഷമി മല്‍സരത്തില്‍ വഴങ്ങിയത് 74 റണ്‍സ്. ഐപിഎലില്‍ ഏറ്റുമധികം റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബോളറായി ഷമി. ഗുജറാത്ത് ടൈറ്റന്‍സ് താരം മോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് ഷമി തിരുത്തിയത്. 2018ല്‍ ഹൈദരാബാദ് താരമായിരിക്കെ ബേസില്‍ തമ്പി വഴങ്ങിയത് 70 റണ്‍സ്. ഹൈദരാബാദ് ജേഴ്സിയില്‍ തന്നെയാണ് ആറുകൊല്ലം ബേസില്‍ ചുമന്ന റെക്കോര്‍ഡ് ഷമി ഏറ്റെടുത്തത്. ഐപിഎലില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബോളര്‍ ജോഫ്ര ആര്‍ച്ചറാണ്. ഈ സീസണില്‍ ഹൈദരാബാദിനെതിരെ ആര്‍ച്ചര്‍ വഴങ്ങിയത് 76 റണ്‍സാണ് റെക്കോര്‍ഡ്

ENGLISH SUMMARY:

Once held by Kerala pacer Basil Thampi, the record for the most expensive spell by an Indian bowler in IPL now belongs to Mohammed Shami. Shami conceded 74 runs in four overs against Punjab Kings, making him the most expensive Indian bowler in IPL history.