vinesh-phogat

TOPICS COVERED

അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത പങ്കുവച്ച് ഒളിംപ്യൻ വിനേഷ് ഫോഗട്ട്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ലഘു കുറിപ്പിലൂടെയാണ് അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത മുപ്പതുകാരിയായ വിനേഷ് ഫോഗട്ട് പങ്കുവച്ചത്. ഗുസ്തി താരം തന്നെയായ സോംവീർ റാത്തിയാണ് വിനേഷ് ഫോഗട്ടിന്റെ ഭർത്താവ്. 

‘ഞങ്ങളുടെ പ്രണയകഥ പുതിയൊരു അധ്യായവുമായി തുടരുന്നു’ എന്ന വാചകം സഹിതമാണ് സന്തോഷ വാർത്ത വിനേഷ് ഫോഗട്ട് പങ്കുവച്ചത്. 2024ലെ പാരിസ് ഒളിംപിക്സിൽ മെഡൽ നേട്ടത്തിന്റെ വക്കിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.

ENGLISH SUMMARY:

Olympian Vinesh Phogat has shared the joyful news that she is expecting a baby. The 30-year-old wrestler announced her pregnancy through a short note on social media. Vinesh is married to fellow wrestler Somveer Rathi