vinesh-phogat-brij

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാനാ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനേഷ് ഫോഗട്ടിനെതിരെ ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍. തന്റെ പേര് ഉപയോഗിച്ചാണ് വിനേഷ് തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്നും വിനേഷ് എവിടെ പോയാലും നാശമുണ്ടാക്കും എന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. 

എന്റെ പേര് ഉപയോഗിച്ചാണ് വിനേഷ് ജയിച്ചത്. അതിനര്‍ഥം ഞാന്‍ വലിയ മനുഷ്യനാണ് എന്നാണ്. എന്റെ പേരിന്റെ ശക്തികൊണ്ടാണ് വിനേഷ് മുന്നേറിയത്. വിനേഷ് എവിടെ പോയാലും നാശം പിന്തുടരുന്നു. ഭാവിയിലും അത് സംഭവിക്കും. തിരഞ്ഞെടുപ്പില്‍ വിനേഷ് ജയിച്ചിരിക്കാം. എന്നാല്‍ കോണ്‍ഗ്രസ് പൂര്‍ണമായും നശിച്ചു. ഗുസ്തീ താരങ്ങള്‍ ഹരിയാനയുടെ നായകന്മാരല്ല, മറിച്ച് വില്ലന്മാരാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. 

ജുലാന മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ യോഗേഷ് കുമാറിനെ ആറായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനേഷ് തോല്‍പ്പിച്ചത്. 

ENGLISH SUMMARY:

BJP leader Brij Bhushan against Congress candidate Vinesh Phogat who won from Jhulana constituency in Haryana assembly elections. Brij Bhushan said that Vinesh won the election by using his name and Vinesh will cause damage wherever he goes