വിനേഷ് ഫോഗട്ട് യഥാര്‍ഥ പോരാളിയാണെന്ന് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷ്. 100 ഗ്രാം ഭാരം അധികം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കിയതിന് പിന്നാലെ താന്‍ വിനേഷിനെ കണ്ടതായി ശ്രീജേഷ് പറഞ്ഞു. ചിരിക്ക് പിന്നില്‍ തന്റെ വേദന മറച്ചുപിടിക്കുകയാണ് വിനേഷ് എന്ന് തനിക്ക് തോന്നിയതായും ശ്രീജേഷ് പറയുന്നു.
ഹോക്കി ടീമിന്റെ വെങ്കല മെഡല്‍ മത്സരത്തിന് മുന്‍പ് ഞാന്‍ വിനേഷിനെ കണ്ടിരുന്നു. നന്നായി കളിക്കു എന്ന് പറഞ്ഞ് വിനേഷ് ഞങ്ങള്‍ക്ക് ആശംസ നേര്‍ന്നു. ചിരിക്ക് പിന്നില്‍ വിനേഷ് അവളുടെ വേദന മറച്ചുപിടിക്കുന്നതായി എനിക്ക് തോന്നി. അവള്‍ യഥാര്‍ഥ പോരാളിയാണ്, ശ്രീജേഷ് പറയുന്നു.
ഫൈനലില്‍ എത്തിയ വിനേഷ് മെഡല്‍ അര്‍ഹിച്ചിരുന്നു. മെഡല്‍ വിനേഷില്‍ നിന്ന് അവര്‍ തട്ടിയെടുക്കുകയായിരുന്നു. അവള്‍ കരുത്തുള്ളവളാണ്.അവളുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കില്‍ ഞാനെന്ത് ചെയ്യുമായിരുന്നു എന്നെനിക്കറിയില്ല, ശ്രീജേഷ് പറഞ്ഞു.
അതേസമയം ഒളിംപിക്സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ അനുവദിക്കണം എന്ന വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി പറയുന്നത് നീട്ടി. വിധി പറയുന്നത് ആഗസ്റ്റ് 16ലേക്കാണ് കായിക തര്‍ക്ക പരിഹാര കോടതി മാറ്റിയത്. വെള്ളിയാഴ്ച രാത്രി 9.3ന് വിധി പറയും.