sreejesh

TOPICS COVERED

ഹോക്കിയിലെ ഭാവിതാരങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച് ഒളിംപ്യൻ പി.ആർ.ശ്രീജേഷ്... പരിശീലനത്തിന്‍റെ നല്ല വഴികള്‍ പറഞ്ഞുകൊടുത്ത് കുട്ടികള്‍ക്ക് ആത്മവിശ്വാസമേകിയ ശ്രീജേഷ് സ്പോര്‍ട്സ് നമ്മുടെ ലഹരിയാകണമെന്നും പറഞ്ഞു. കൊല്ലം ഹോക്കി സ്റ്റേഡിയത്തിലായിരുന്നു ശ്രീജേഷ് കുട്ടികളോടൊപ്പം ചേര്‍ന്നത്.

കൊല്ലം ഹോക്കിയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ഹോക്കി സ്റ്റേഡിയത്തിൽ കുട്ടികൾക്കായി നടത്തുന്ന അവധിക്കാല ക്യാംപിലേക്കാണ് ഒളിംപ്യൻ പി.ആർ ശ്രീജേഷ് എത്തിയത്. ക്യാംപിലുളളത് 150 കുട്ടികള്‍. ചോദ്യവും ഉത്തരവുമായി നല്ല പരിശീലനത്തിന്‍റെ വഴികള്‍ പറ‍ഞ്ഞുകൊടുത്ത് ശ്രീജേഷ്.

ഇന്ത്യന്‍ ടീമില്‍ കളിക്കാനായി ഇപ്പോഴേ സ്വപ്നം കാണണമെന്നും ശ്രീജേഷ് കുട്ടികളോട് പറഞ്ഞു.  സ്പോര്‍ടാകണം നമ്മുടെ ലഹരി.  കുട്ടികളോടൊപ്പം സെല്‍ഫിയെടുത്തും മൈതാനത്തെ പരിശീലനം വിലയിരുത്തിയുമാണ് ശ്രീജേഷ് മടങ്ങിയത്

ENGLISH SUMMARY:

Olympian P.R. Sreejesh inspired young hockey players during a special session at the Kollam Hockey Stadium. Sharing valuable training insights and boosting their confidence, he encouraged the children to dream big and declared that "sports should be our addiction."