ac-milan

TAGS

ഇറ്റലിയിലേക്ക് പറക്കാനൊരുങ്ങി എ.സി മിലാന്റെ മലയാളി കുട്ടികള്‍. 13 വയസിന് താഴെയുള്ളവര്‍ പങ്കെടുക്കുന്ന രാജ്യാന്തര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മല്‍സരിക്കാനാണ് യാത്ര. ഏപ്രില്‍ 7 നാണ് മല്‍സരങ്ങ ള്‍ തുടങ്ങുക.  കാല്‍പന്തിനെ ഖല്‍ബില്‍ കൊണ്ടുനടക്കുന്നവരുടെ നാട്ടില്‍ നിന്ന് ഇവര്‍ പറക്കും. ഇറ്റലിയിലേയ്ക്ക്. പുതിയ സ്വപ്നങ്ങളുമായി. അവിടെ 30 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളുമായി 15 മലയാളി കുട്ടികള്‍ ഏറ്റുമുട്ടും. എസി മിലാന് വേണ്ടിയുള്ള പോരാട്ടം. കേരളത്തില്‍ നിന്നും ആദ്യമായാണ് ഒരു സംഘം ഇറ്റലയിലേയ്ക്ക് മല്‍സരത്തിനായി പോകുന്നത്. അതും പ്രമുഖ ഇറ്റാലിയന്‍ ക്ലബായ എസി മിലാന്റെ ലേബലില്‍ ആയപ്പോള്‍ കുട്ടികള്‍ക്കും ഇരട്ടി സന്തോഷം. അഭിമാനം. 

 

മല്‍സരത്തിന് പുറമേ എസി മിലാന്റെ ആസ്ഥാനം സന്ദര്‍ശിക്കാനും എസി മിലാന്‍ മ്യൂസിയം കാണാനും കുട്ടികള്‍ക്ക് അവസരമുണ്ട്. ചാമ്പ്യന്‍സ് ലീഗിലെ എസി മിലാന്‍ നാപൊളി ക്വാര്‍ട്ടര്‍ ഫൈനലിനും ഇവര്‍ സാക്ഷിയാകും. രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കുന്നതിലൂടെ  കുട്ടികളില്‍ ആത്മവിശ്വാസം പതിന്മടങ്ങാകുമെന്ന് പരിശീലകന്‍.

 

അടുത്തമാസം 4 ന് ടീം യാത്ര തിരിക്കും. എസി മിലാന്‍ അക്കാദമി കേരള എന്ന പേരില്‍ കഴിഞ്ഞ നവംബറിലാണ് കോഴിക്കോടും മലപ്പുറത്തും കൊച്ചിയിലും അക്കാദമികള്‍ തുടങ്ങിയത്