Eoin-Morgan

ഇംഗ്ലണ്ടിനെ ആദ്യ ഏകദിന ലോകകപ്പിലേയ്ക്ക് നയിച്ച ഓയിന്‍ മോര്‍ഗന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഏകദിനത്തില്‍ ട്വന്റി20യിലും ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് കളംവിടുന്നത്. മോശം ഫോമും ഫിറ്റ്നസ് ആശങ്കകളുമാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പില്‍ കൂടി ഇംഗ്ലണ്ടിനെ നയിക്കാന്‍ ആഗ്രഹിച്ചിരുന്ന മോര്‍ഗനെ വിരമിക്കലിലേയ്ക്ക് നയിച്ചത്. 

കഴിഞ്ഞ 28 ഇന്നിങ്സുകളില്‍  നിന്ന് രണ്ട് അര്‍ധസെഞ്ചുറി മാത്രമാണ് മോര്‍ഗന് നേടാനായത്.  വിക്കറ്റ് കീപ്പര്‍ ജോസ് ബട്്ലറാകും മോര്‍ഗന്റെ പിന്‍ഗാമിയായി നായകസ്ഥാനം ഏറ്റെടുക്കുക. നെതര്‍ലന്‍ഡ്‌സിനെതിരെ നടന്ന പരമ്പരയിലും സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ മോര്‍ഗനായിരുന്നില്ല. ഐ.പി.എല്‍ 2022യിലും താരം അണ്‍സോള്‍ഡാവുകയായിരുന്നു.