CRICKET-WORLDCUP-ENG-AUS-PREVIEW

ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഏകദിനത്തില്‍ ട്വന്റി20യിലും ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് കളംവിടുന്നത്. വിക്കറ്റ് കീപ്പര്‍ ജോസ് ബട്്ലറാകും മോര്‍ഗന്റെ പിന്‍ഗാമിയായി നായകസ്ഥാനം ഏറ്റെടുക്കുക.

 

ക്രിക്കറ്റിന്റെ ജന്‍മനാടായ ഇംഗ്ലണ്ടിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച അയര്‍ലന്‍ഡുകാരന്‍.  മോശം ഫോമും ഫിറ്റ്നസ് ആശങ്കകളുമാണ് ഇത്തവണ ട്വന്റി20 ലോകകപ്പില്‍ കൂടി ഇംഗ്ലണ്ടിനെ നയിക്കാന്‍ ആഗ്രഹിച്ചിരുന്ന മോര്‍ഗനെ വിരമിക്കലിലേയ്ക്ക് നയിച്ചത്.  കഴിഞ്ഞ 28 ഇന്നിങ്സുകളില്‍  നിന്ന് രണ്ട് അര്‍ധസെഞ്ചുറി മാത്രമാണ് മോര്‍ഗന് നേടാനായത്.  2015 ഏകദിന ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് അലിസ്റ്റര്‍ കുക്കിന് പകരക്കാരനായി മോര്‍ഗന്‍ ഇംഗ്ലണ്ട് നായകനായത്.  ആദ്യലോകകപ്പില്‍ നിന്ന് തലകുനിച്ച് മടങ്ങിയെങ്കിലും രണ്ടാം അവസരത്തില്‍ മോര്‍ഗന്‍ ലോകകിരീടം തലയ്ക്കുമുകളിലുയര്‍ത്തി 

 

മോര്‍ഗന്റെ ആക്രമണശൈലി ഇംഗ്ലണ്ട് ടീമംഗങ്ങളും ഏറ്റുപിടിച്ചതോടെ ഏകദിനത്തിലെ ലോകറെക്കോര്‍ഡ് സ്കോര്‍ മൂന്നുതവണയാണ് ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചത്. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ 17 സിക്സര്‍ ഉള്‍പ്പടെ നേടിയ 148 റണ്‍സ് ലോകകപ്പിലെ എക്കാലത്തെയും മികച്ച പ്രടനമായി. 

 

അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ നയിച്ച മോര്‍ഗന്‍ നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിന്റെ നീലജേഴ്സിയിലേയ്ക്ക് മാറി. ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ ട്വന്റി 20യിലും  ഏറ്റവുമധികം റണ്‍സ് നേടിയ താരമായാണ് 35കാരന്‍ രാജ്യാന്തര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നത്.