Untitled design - 1

PTI

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം. ജയിക്കാന്‍ 181 റണ്‍സ് വേണ്ടിയിരുന്ന ഹൈദരാബാദ് 19 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ജയം കണ്ടു. 

 

സഞ്ജു സാംസൺ നൽകിയ മിന്നൽ തുടക്കം മുതലാക്കാനാകാതെ പോയ ചെന്നൈ സൂപ്പർ കിങ്സിനെ, അവരുടെ അവസാന ഹോം ഗ്രൗണ്ടിൽ സൺറൈസേഴ്സ് ഹൈദരാബാദ് പിടിച്ചുകെട്ടുന്നതാണ് കണ്ടത്.  നിർണായക മത്സരത്തിൽ ചെപ്പോക്കിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ഡെവാൾഡ് ബ്രവിസ് (27 പന്തിൽ 44), കാർത്തിക് ശർമ (19 പന്തിൽ 32), സഞ്ജു സാംസൺ (13 പന്തിൽ 27) എന്നിവരുടെ ബാറ്റിങ്ങാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസടക്കമുള്ളവരുടെ അച്ചടക്കമുള്ള ബോളിങ്ങാണ് ചെന്നൈ ഇന്നിങ്സിനെ പിടിച്ചുകെട്ടിയത്.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് പതറാതെ ചേസ് ആരംഭിച്ചു. 26 റണ്‍സെടുത്ത അഭിഷേക് ശര്‍മ മികച്ച തുടക്കം നല്‍കി. മധ്യനിരയില്‍ ഇഷാന്‍ കിഷനും (70), ഹെന്‍റിച്ച് ക്ലാസനും (47) സ്കോര്‍ബോര്‍ഡിന് അടിത്തറപാകി. വിജയത്തിലേക്ക് നയിച്ചതും ഈ കൂട്ടുകെട്ടാണ്. 

ENGLISH SUMMARY: