Representing Image

ഐഎസ്എൽ നടത്തിപ്പിനായി ക്ലബുകൾ മുന്നോട്ടുവച്ച  ‘ഇംഗ്ലിഷ് പ്രിമിയർ ലീഗ് മോഡൽ’ തള്ളി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ.  ക്ലബ്ബുകൾ രൂപീകരിക്കുന്ന  കമ്പനിക്ക് ലീഗിന്റെ നിയന്ത്രണം നൽകുന്നതടക്കമുള്ള നിർദേശങ്ങളാണ് തള്ളിയത്. ഇന്നലെ ഡൽഹിയിൽ നടന്ന വാർ‌ഷിക പൊതുയോഗത്തിലാണ് തീരുമാനം. 

58 അംഗ സമിതിയിൽ ഭൂരിപക്ഷം പേരും നിർദേശത്തെ എതിർത്തു. സ്പോൺസർമാരെ കണ്ടെത്താതെ പൂർണമായും ഫെഡറേഷന്റെ നിയന്ത്രണത്തിൽ ഐ–ലീഗും ഐഎസ്എലും നടത്തുമെന്നാണ് പൊതുയോഗ തീരുമാനം. തുടർചർച്ചകൾക്കായി  രണ്ട് പ്രത്യേക കമ്മിറ്റികളെ തിരഞ്ഞെടുത്തു. 

കേരളം, ഗോവ, ബംഗാൾ സ്റ്റേറ്റ് അസോസിയേഷൻ പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉൾപ്പെടുന്ന കമ്മിറ്റി ക്ലബ്ബുകളുമായി ചർച്ച ചെയ്ത് ലീഗ് നടത്താനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം.

ENGLISH SUMMARY:

Indian Super League governance faces rejection from the All India Football Federation. The AIFF will maintain control over the ISL and I-League, foregoing the proposed club-led management model.