മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി രോഹിത് ശര്‍മ തിരിച്ചെത്തി. അഞ്ച് തവണ ഐപിഎൽ കിരീടത്തിലേക്ക് നീലപ്പടയെ നയിച്ച നായകൻ വീണ്ടും ആ സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെട്ടിരിക്കുന്നു. 2023 ഡിസംബറിലാണ് രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യയ്ക്കായി നായകസ്ഥാനത്തു നിന്ന് വഴിമാറിയത്. എന്നാല്‍ ഹര്‍ദിക്കിന് കീഴില്‍ നിരാശപ്പെടുത്തിയ മുംബൈയ്ക്ക് കിരീടം നേടാനായില്ല. 

പാണ്ഡ്യ മുംൈബ വിട്ട് പഞ്ചാബിലേക്ക് കൂടുമാറിയതോടെയാണ് രോഹിത്തിനെ തേടി വീണ്ടും നായകസ്ഥാനം എത്തിയത്. സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജികളിലൂടെയാണ് മുംബൈ ഇന്ത്യൻ മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചത്. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹിത് നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

ആദ്യം ക്യാപ്റ്റന്‍സി നിരസിച്ച രോഹിത്, തിലക് വര്‍മയെ നായകനാക്കണമെന്ന് ആവശ്യപ്പെട്ടു. മാനേജ്മെന്റിന്റെ നിര്‍ദേശത്തിന് വഴങ്ങിയാണ് വീണ്ടും നായകസ്ഥാനം ഏറ്റെടുത്തത്. 2013 മുതൽ 2023 വരെയാണ് രോഹിത് മുംബൈയെ നയിച്ചത്. 2024ലെ ഐപിഎലിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈ ഇന്ത്യൻസിലെത്തിയ ഹാർദിക് പാണ്ഡ്യ രോഹിത്തിന് പകരം നായകസ്ഥാനമേറ്റെടുക്കുകയായിരുന്നു. 

രോഹിത് ശര്‍മയുടെ നായകത്വത്തിൽ 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം നേടിയത്. ഐപിഎലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രോഹിത് രണ്ടാം സ്ഥാനത്താണ്. 

ENGLISH SUMMARY:

Rohit Sharma has made a triumphant return as the captain of Mumbai Indians after Hardik Pandya moved to Punjab Kings. The five-time IPL-winning skipper is back to lead the franchise following a disappointing season under previous leadership.