ചക്കക്കൊമ്പന്‍ ദൗത്യം നിര്‍ത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുംവരെ ദൗത്യമില്ലെന്ന് CCF. ആന കാടുകയറിയതും രാത്രിയായതും പ്രതിസന്ധിയായി. രണ്ട് ഡോസ് മയക്കുവെടി വച്ചെങ്കിലും ചക്കക്കൊമ്പന്‍ മയങ്ങിയില്ല. തുടര്‍ന്ന് ആനയിറങ്കല്‍ ഡാമിലിറങ്ങി നീന്തി മറുകരയെത്തി. ഇടയ്ക്ക് ആന അക്രമാസക്തനായി RRT സംഘത്തിനുനേരെ പാഞ്ഞടുത്തു.

രാവിലെ നടുത്തുരുത്തിയും വിമല പാറയും കടന്ന് ആനയിറങൽ ഡാമിലെ വെള്ളത്തിലൂടെ ഇടിക്കുഴിയിൽ എത്തിയ ചക്കക്കൊമ്പന്‍ വനംവകുപ്പിനെ വട്ടംചുറ്റിച്ചു. ഇതിനിടെ ഒരു പിടിയാനയും കുഞ്ഞും ദൗത്യ മേഖലയിലേക്ക് എത്തിയത് മറ്റൊരു പ്രതിസന്ധിയായി. ഇവയെ പിന്നീട് പടക്കം പൊട്ടിച്ച് തുരത്തി. 

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ പാകത്തിന് അടുത്ത സ്ഥലത്തെത്തി. മൂന്നുമണിക്ക് മയക്കുവെടി വച്ചു. എന്നാല്‍ മയക്കുവെടി വച്ചതിനുപിന്നാലെ ആന ഡാമിലിറങ്ങി. സ്പീഡ് ബോട്ടില്‍ വനംവകുപ്പ് സംഘം ആനയെ നിരീക്ഷിച്ചു. 40 മിനിറ്റിന് ശേഷം ചക്കക്കൊമ്പന്‍ വെള്ളത്തില്‍ നിന്ന് കരയിലേക്ക് കയറി. 

ജലാശയത്തിന് അടുത്ത് ഏറെ നേരം നിന്ന ചക്കമ്പൊനെ ദൗത്യസംഘം നിരീക്ഷിച്ചു. എന്നാല്‍ കാട്ടാന ചോലവനത്തിനുള്ളിലേക്ക് കയറയിപ്പോള്‍ ദൗത്യസംഘം പിന്നാലെ പോയെങ്കിലും കാട്ടാന സംഘത്തിന് നേരെ പാഞ്ഞെത്തിയെങ്കിലും സംഘം ദൗത്യം തുടര്‍ന്നിരുന്നു. ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ധരിപ്പിക്കാനുള്ള ദൗത്യം ഇന്ന് നടന്നില്ലെങ്കില്‍ ഇടവേളയെടുക്കുമെന്ന് നേരത്തെ തന്നെ വനംമന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.

ENGLISH SUMMARY:

Chakkakompan mission suspended temporarily by the Kerala forest department due to darkness and the wild elephant retreating into the deep forest. Wildlife authorities decided to halt the tranquilizer operation after the tusker swam across the Anayirangal dam and became aggressive towards the RRT team.