muhammed-amir

 

ഐ.പി.എല്ലില്‍ വീണ്ടും പാക്കിസ്ഥാന്‍ കളിക്കാരന്‍ എത്തുമോ? പാക്കിസ്ഥാന്‍ മുന്‍ ടെസ്റ്റ് താരം മുഹമ്മദ് ആമിറിന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചതോടെയാണ് ഇന്ത്യയില്‍ കളിക്കാന്‍ വഴി തുറന്നത്. 2008 ന് ശേഷം , രാഷ്ട്രീയകാരണങ്ങളാല്‍ പാക് താരങ്ങളെ ഐ.പി.എല്ലില്‍  പങ്കെടുപ്പിച്ചിട്ടില്ല.

ബ്രിട്ടീഷ് പൗരയായ ഭാര്യ നര്‍ഗീസ് ഖാന്‍ വഴിയാണ് മുഹമ്മദ് ആമിറിന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചത്.   ട്രന്‍റ് റോക്കറ്റ്സ് ക്ലബ്ബിനുവേണ്ടി യു.കെയിലെ ദ ഹണ്ട്രഡ് ലീഗില്‍  കളിക്കുന്ന ഈ 34 കാരന്‍ അടുത്തവര്‍ഷം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിദേശ കളിക്കാരനെന്ന നിലയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. എന്നാല്‍ ഐപിഎല്‍ കളിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല

2024 ട്വന്‍റി 20 ലോകകപ്പോടെ വിരമിച്ച ആമിര്‍ പാക്കിസ്ഥാനുവേണ്ടി 36 ടെസ്റ്റും 61 ഏകദിനവും 62 ട്വന്‍റി 20 മല്‍സരവും കളിച്ചf. മികച്ച ഇടങ്കയ്യന്‍ ഫാസ്റ്റ് ബോളറായ ആമിര്‍ ആദ്യം നോട്ടിങാംഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്‍റെ ട്വന്‍റി 20 ടീമില്‍ കളിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Mohammed Amir's potential return to the IPL is a significant talking point following his acquisition of British citizenship. This development opens up the possibility of Pakistani players participating in the Indian Premier League again after a long hiatus due to political reasons.