ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഇതോടെ ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനുമൊപ്പം ആ നേട്ടം കൈ വരിക്കുന്ന മൂന്നാമത്തെ ടീമായിരിക്കുകയാണ് ആര്‍സിബി. കിരീടം പ്രതീക്ഷിച്ച് ഗുജറാത്ത് ടൈറ്റന്‍സിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിരാശപ്പെടേണ്ടിവന്നു. അര്‍ധ സെഞ്ചറിയുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ആര്‍സിബി വിജയത്തിന്‍റെ നട്ടെല്ലായത്. ബൗണ്ടറിയിലേക്ക് സിക്സ് പറപ്പിച്ചാണ് ആര്‍സിബിയെ കോലി വിജയതീരത്തെത്തിച്ചത്.
വിജയത്തിന് പിന്നാലെ സ്റ്റേഡിയത്തിലേക്ക് നോക്കി തന്‍റെ പ്രിയതമക്ക് ഫ്ലൈയിങ് കിസ് കൊടുക്കുന്ന കോലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കോലിയുടെ ഫ്ലൈയിങ് കിസ് കണ്ടുള്ള അനുഷ്കയുടെ ചിരി ക്യൂട്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മത്സരത്തിലുടനീളം ആവേശത്തോടെയും ടെൻഷനോടെയും താരം ഗാലറിയിൽ ഉണ്ടായിരുന്നു. കോലി സിക്സർ അടിച്ച് കളി ജയിപ്പിച്ചപ്പോൾ അനുഷ്ക ആവേശത്തോടെ ചാടിയെഴുന്നേറ്റ് കയ്യടിക്കുന്ന ദൃശ്യങ്ങളും വൈറലാണ്. മത്സരത്തിന് ശേഷം അനുഷ്ക കോഹ്‌ലിക്കൊപ്പം മൈതാനത്ത് ഇറങ്ങുകയും ആർസിബി ടീമിലെ മറ്റ് അംഗങ്ങളോടും കുടുംബങ്ങളോടും ഒപ്പം വിജയം ആഘോഷിക്കുകയും ചെയ്തു.
ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 12 പന്തുകൾ ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടത്തിലാണ് ആർസിബി മറികടന്നത്. 42 പന്തുകളിൽ 75 റൺസടിച്ച കോലി മൂന്നു സിക്സുകളും ഒൻപതു ഫോറുകളും ഫൈനലിൽ തൂക്കി. 2025 ൽ ആർസിബി കപ്പടിച്ചപ്പോൾ 35 പന്തിൽ 43 റൺസടിച്ച കോലിയായിരുന്നു ടീമിന്റെ ടോപ് സ്കോറർ. 2026 ഫൈനലിലും ടീമിന്റെ ടോപ് സ്കോറർ കോലി തന്നെ.