രണ്ടാം ക്വാളിഫയറില്‍ 47 പന്തില്‍ 96 റണ്‍സെടുത്തെങ്കിലും വൈഭവിന്‍റെ വേഗതയ്ക്ക് പോന്ന രീതിയിലായിരുന്നില്ല ഇന്നിങ്സ്. മുന്‍നിര ബാറ്റിങ് ഒരു വശത്ത് വീഴുമ്പോള്‍ െസന്‍സിബിള്‍ ബാറ്റിങാണ് വൈഭവ് ഇന്നലെ നടത്തിയത്. 204.26 സ്ട്രൈക്ക് റേറ്റില്‍ എട്ടു ഫോറും ഏഴു സിക്സറുമാണ് വൈഭവ് നേടിയത്. 15 കാരനെ നിലയ്ക്ക് നിര്‍ത്താന്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ബൗളര്‍മാര്‍ പ്രയോഗിച്ച തന്ത്രം ബോഡി ലൈന്‍ ബൗളിങായിരുന്നു.
15 കാരന്‍റെ ശരീരം നോക്കി പന്തെറിഞ്ഞ ഗുജറാത്ത് ബൗളര്‍മാര്‍ക്ക് ഇതിനോടകം വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് പ്രയോഗിച്ച ബോഡി ലൈന്‍ തന്ത്രത്തെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. 14-ാം ഓവറില്‍ കഗിസോ റബാഡയുടെ ബൗണ്‍സര്‍ വൈഭവിന്‍റെ ഹെല്‍മറ്റില്‍ തട്ടിയിരുന്നു. 15-ാം ഓവറില്‍ സിറാജ് വൈഭവിന്‍റെ ശരീരത്തെ ലക്ഷ്യമിട്ട് പന്തെറിഞ്ഞെങ്കിലും സിക്സര്‍ പറത്തിയാണ് നേരിട്ടത്.
15 വയസ്സുകാരനായ വൈഭവ് സൂര്യവംശിയെ നിർത്താൻ ബോഡി ലൈൻ ബൗളിങ് ചെയ്യുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ലെന്നാണ് ഇര്‍ഫാന്‍ പത്താന്‍ എക്സില്‍ എഴുതിയത്. അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് എനിക്കാറിയാം. പക്ഷേ, എന്റെ ഉള്ളിലെ അച്ഛന് അതിനോട് യോജിക്കാൻ കഴിയില്ലെന്നാണ് പത്താന്‍റെ വാക്കുകള്‍. തനിക്കു നേരെ വന്ന പന്തുകളെ നേരിട്ട വൈഭവ് സെഞ്ചുറിക്ക് നാലു റണ്‍സ് അകലെയാണ് വീണത്. വൈഭവിന്‍റെ ഇന്നിങ്സിന്‍റെ ബലത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് 214 റണ്‍സ് നേടിയത്.
പക്ഷെ ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്‍റെയും സായ് സുദര്‍ശന്‍റെയും തകര്‍പ്പനടിയാണ് രാജസ്ഥാന്‍ കുറിച്ച 215 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ഗുജറാത്തിനെ സഹായിച്ചത്. 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യം കണ്ടു. മുല്ലന്‍പുരില്‍ ആദ്യ ഇന്നിങ്സില്‍ റണ്ണൊഴുകാന്‍ പ്രയാസമായിരുന്നുവെങ്കില്‍ ചേസിങിനെത്തിയ ഗുജറാത്ത് ബാറ്റര്‍മാര്‍ തലങ്ങും വിലക്കും പന്ത് ബൗണ്ടറി കടത്തി. 167 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഓപ്പണര്‍മാര്‍ പടുത്തുയര്‍ത്തത്.