വൈഭവ് സൂര്യവംശിയുടെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിന് വേണ്ടി സഞ്ജു സാംസണെ പ്ലേയിങ് ഇലവനില്‍ നിന്നൊഴിവാക്കിയത് ശരിയായില്ലെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. വൈകാരികമായ തീരുമാനമായിരുന്നു സഞ്ജുവിനെ ഒഴിവാക്കിയതെന്നും യുക്തിക്ക് നിരക്കുന്നതല്ലെന്നും പാര്‍ഥിവ് പട്ടേല്‍ തുറന്നടിച്ചു. മുന്‍പ് സഞ്ജുവിന് പ്രകടനത്തില്‍ സ്ഥിരതയില്ലാത്തതിനാലാണ്  ടീമിലിടം കിട്ടാത്തതെന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ ആ വിശദീകരണം നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'സഞ്ജു മാത്രം എപ്പോഴുമെന്താണ് ടീമിന് പുറത്താകുന്നത്? കഴിഞ്ഞ 11–12 വര്‍ഷത്തെ സഞ്ജു സാംസണിന്‍റെ കരിയര്‍ നിങ്ങള്‍ എടുത്തു നോക്കൂ, സ്ഥിരതയില്ലായ്മയാണ് സ്ഥിരമായുള്ളത്. വൈകാരികമായും യുക്തിപരമായും ഒരേ സമയം തീരുമാനമെടുക്കാന്‍ കഴിയില്ല. വൈകാരികമായി നോക്കിയാല്‍ കഴിഞ്ഞ മല്‍സരങ്ങളില്‍ റണ്‍സെടുക്കാത്ത സഞ്ജുവിനെ പുറത്തിരുത്തി വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കുന്നതായിരുന്നു ശരി. പക്ഷേ യുക്തിപരമായി ചിന്തിച്ച് നോക്കൂ, സഞ്ജു സാംസണെ എന്തിനാണ് ഒഴിവാക്കിയത്? അതിന് യുക്തിപരമായ മറുപടി ഇല്ല'- പാര്‍ഥിവ് പട്ടേല്‍ വിശദീകരിച്ചു.

സത്യത്തില്‍ ഇതാണ് നമ്മുടെ കാര്യം. ടീമില്‍ ആരെങ്കിലും ഇല്ലെങ്കില്‍ നമുക്ക് തോന്നും, അവരുണ്ടായിരുന്നുവെങ്കില്‍ കുറച്ച് നന്നായി കളിച്ചേനെയെന്ന്. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ നോക്കൂ, ശ്രേയസ് ടീമിലുണ്ടായിരുന്നില്ല. അപ്പോള്‍ എല്ലാവരും ചോദിച്ചു, ശ്രേയസ് അയ്യര്‍ക്കെന്താണ് ടീമില്‍ ഇടമില്ലാത്തത്! ഇപ്പോള്‍ ശ്രേയസ് ടീമിലേക്ക് മടങ്ങിയെത്തി. അപ്പോള്‍ ആളുകള്‍ രജത് പട്ടിദാര്‍ ടീമില്‍ വേണമായിരുന്നുവെന്ന് പറയുന്നു'- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു. 

ട്വന്‍റി 20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റായിരുന്നു സഞ്ജു. തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതെ വന്നതോടെ സഞ്ജുവിനെ പുറത്തിരുത്തി വൈഭവിന് അരങ്ങേറ്റം അനുവദിക്കാന്‍ മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. പക്ഷേ വൈഭവിനും പരമ്പരയിലിതുവരെ തിളങ്ങാനായില്ല. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം നാളെയാണ് നടക്കുക. 

ENGLISH SUMMARY:

Former Indian cricketer Parthiv Patel has strongly criticized the management's decision to drop Sanju Samson from the playing eleven to accommodate debutant Vaibhav Suryavanshi. Patel labeled the move as an "emotional decision" that lacks logical justification, questioning the recurring pattern of excluding Samson despite his significant contributions to the team. He highlighted that while Samson might have struggled to score in the last few matches, his overall experience and previous performances, including being the Player of the Tournament in the T20 World Cup, should have been considered. Patel also pointed out the inconsistency in team selection, comparing Samson's situation to previous controversies involving players like Shreyas Iyer and Rajat Patidar. With the final T20 match against England approaching, the debutant Vaibhav Suryavanshi has also failed to make a significant impact, further validating the criticism regarding the management's decision. Patel concluded by stating that team management cannot afford to make selection calls that are driven by emotion rather than clear, performance-based logic.