New Chandigarh: Rajasthan Royals' Vaibhav Sooryavanshi plays a shot during the Indian Premier League (IPL) 2026 Qualifier 2 T20 cricket match between Gujarat Titans and Rajasthan Royals, in New Chandigarh, Friday, May 29, 2026. (PTI Photo/Arun Sharma) (PTI05_29_2026_000407B) *** Local Caption ***

New Chandigarh: Rajasthan Royals' Vaibhav Sooryavanshi plays a shot during the Indian Premier League (IPL) 2026 Qualifier 2 T20 cricket match between Gujarat Titans and Rajasthan Royals, in New Chandigarh, Friday, May 29, 2026. (PTI Photo/Arun Sharma) (PTI05_29_2026_000407B) *** Local Caption ***

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 215 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ യശസ്വിയെ രാജസ്ഥാന് നഷ്ടമായി. പിന്നാലെ ജുറേലും മടങ്ങി. പക്ഷേ ഒരറ്റത്ത് വൈഭവ് സൂര്യവംശി ഉറച്ച് നിന്നു. സിറാജിനെയും റബാദയെയും റാഷിദ് ഖാനെയും തിരഞ്ഞ് പിടിച്ചടിച്ചു. 96 റണ്‍സെടുത്ത വൈഭവ് സെഞ്ചറിക്ക് നാലു റണ്‍സകലെ പുറത്തായി.  പോരാട്ടം തുടര്‍ന്ന ജഡേജയ്ക്കൊപ്പം അവസാന ഓവറുകളില്‍ ഡോനവന്‍ ഫെറേരയും കര്‍ത്തടിച്ചതോടെ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 214 റണ്‍സെടുത്തു. 

ഏഴു സിക്സും എട്ടു ഫോറുമടക്കമായിരുന്നു കുട്ടിത്താരത്തിന്‍റെ തകര്‍പ്പന്‍ പ്രകടനം. ഇതോടെ  വൈഭവ് ഐപിഎലില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന താരവുമായി. 440 പന്തുകളില്‍ നിന്നാണ് വൈഭവിന്‍റെ നേട്ടം. 545 പന്തുകളില്‍ നിന്ന് 1000 റണ്‍സ് തികച്ച ആന്ദ്രേ റസലിന്‍റെ റെക്കോര്‍ഡാണ് താരം മറികടന്നത്. ഒറ്റ ഐപിഎല്‍ സീസണില്‍ പവര്‍ പ്ലേയില്‍ 500 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡും വൈഭവ് നേടി. ഗുജറാത്തിന് വേണ്ടി ജേസണ്‍ ഹോള്‍ഡറും റബാദയും രണ്ട് വീതം വിക്കറ്റ് നേടി. 

ENGLISH SUMMARY:

Rajasthan Royals set a formidable dynamic target of 215 runs for Gujarat Titans in the high-stakes IPL Qualifier 2 match. After opting to bat first, Rajasthan suffered early blows losing Yashasvi Jaiswal and Dhruv Jurel quickly, but young prodigy Vaibhav Suryavanshi anchored the innings with a sensational counter-attack. Smashed 7 sixes and 8 boundaries, Suryavanshi scored a blistering 96 runs, missing a well-deserved century by a mere four runs while taking down elite bowlers like Siraj, Rabada, and Rashid Khan. During this phenomenal knock, he became the fastest player to score 1000 IPL runs in just 440 balls, shattering Andre Russell's long-standing record of 545 balls. Late fireworks from Donovan Ferreira and a gritty return from an injured Ravindra Jadeja pushed the final scoreboard to 214/2, while Rabada and Jason Holder picked two wickets each for Gujarat.