Image: X, @Cricket_live247
അമ്പരപ്പിക്കുന്ന ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന 15കാരന്‍ വൈഭവ് സൂര്യവംശിയുടെ ഗ്രൗണ്ടിനകത്തെ കുസൃതി വൈറലാകുന്നു. ഐപിഎല്‍ മത്സരത്തിനു ശേഷം ഗ്രൗണ്ടില്‍ നിന്നും മറ്റൊന്നും ശ്രദ്ധിക്കാതെ പാന്റ്സ് അഴിക്കുന്ന വൈഭവിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ രണ്ടു ദിവസമായി നിറഞ്ഞിരിക്കുന്നത്. വൈഭവിന്റെ കുസൃതികണ്ട് ചരിഞ്ഞും തിരിഞ്ഞും നോക്കുന്ന സുനില്‍ ഗാവസ്കറിന്റെ ഭാവവും സൈബറിടത്ത് വൈറലാണ്.
വൈഭവ് സൂര്യവംശിയുടെ ആരാധകന്‍ കൂടിയാണ് സുനില്‍ ഗാവസ്കര്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള മത്സരത്തിനിടെ ഗാവസ്കര്‍ വൈഭവിനെ വാനോളം പുകഴ്ത്തിയിരുന്നു.
4 ഫോറുകളും 10 സികസ്റുകളും ഉള്‍പ്പെടെ 38 ബോളുകളില്‍ നിന്നും 93 റണ്‍സാണ് മത്സരത്തില്‍ വൈഭവ് നേടിയത്. 7 വിക്കറ്റുകള്‍ക്ക് രാജസ്ഥാന്‍ റോയല്‍സ് ലഖ്നൗവിനെ പരാജയപ്പെടുത്തിയ മത്സരത്തിന്റെ വിജയശില്‍പി ഈ കുട്ടിക്രിക്കറ്ററായിരുന്നു.
പോസ്റ്റ് മാച്ച് പ്രസന്റേഷനു പിന്നാലെയാണ് വൈഭവ് നേരെവന്ന് ഗ്രൗണ്ടില്‍വച്ചു തന്നെ പാന്റ്സ് ഊരി മാറ്റിയത്. പ്ലയര്‍ ഓഫ് ദ മാച്ച് നേടിയ ശേഷമായിരുന്നു ഈ കുസൃതി. വൈഭവിന്റെ ചലനങ്ങള്‍ വളരെ സൂക്ഷ്മതയോടെ നോക്കിനില്‍ക്കുകയാണ് ഗാവസ്കര്‍. ആദ്യം ഷൂ അഴിച്ചു മാറ്റിയ ശേഷം കയ്യിലുണ്ടായിരുന്ന പ്ലയര്‍ ഓഫ് ദ മാച്ച് ട്രോഫി അടുത്തുള്ള വ്യക്തിയുടെ കയ്യില്‍ക്കൊടുത്ത് പാന്റ്സ് അഴിച്ചുമാറ്റി. പാന്റ്സിനുള്ളില്‍ താരം ഷോര്‍ട്സ് ധരിച്ചിട്ടുണ്ടായിരുന്നു. അഴിച്ചുമാറ്റിയ ശേഷം പാന്റ്സ് നേരെ കഴുത്തിലൂടെയിട്ടു. വൈറലാണ് ഈ വിഡിയോ.