jacob-batheel

Royal Challengers Bengaluru's Virat Kohli, Tim David, right, and Jacob Bethell, left, warm up before an Indian Premier League (IPL) 2026 T20 cricket match between Sunrisers Hyderabad and Royal Challengers Bengaluru, in Hyderabad, Telangana. (PTI Photo/Salman Ali)

ജേക്കബ് ബെഥേലിനോട് ആര്‍സിബി വിട്ട് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍. വരാനിരിക്കുന്ന മത്സരങ്ങളില്‍ കളിപ്പിക്കില്ലെങ്കില്‍ ആര്‍സിബി ക്യാംപ് വിട്ട് നാട്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ശ്രദ്ധിക്കാനാണ് മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍ ആവശ്യപ്പെടുന്നത്. 

ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അവസാന ലീഗ് മത്സരത്തില്‍ ബെഥേല്‍ കളിച്ചിരുന്നില്ല. കൈവിരലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് താരത്തിന് അവസരം നഷ്ടമായത്. വെങ്കിടേഷ് അയ്യരാണ് കോലിക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. പരുക്കാണെങ്കില്‍ അടുത്ത വിമാനത്തില്‍ നാട്ടിലേക്ക് വരട്ടെ എന്നാണ് വോണിന്‍റെ അഭിപ്രായം. 

ന്യൂസിലന്‍ഡിനെതിരെ ജൂണ്‍ നാലിന് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് സീരിസ് ആരംഭിക്കുന്നുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ കളിക്കില്ലെങ്കില്‍ ബേഥെല്‍ ആര്‍സിബിക്കൊപ്പം തുടരുന്നതിനേക്കാള്‍ പരുക്കില്‍ നിന്ന് മോചിതനാകുന്നതിലും ദേശിയ ടീമില്‍ കളിക്കുന്നതിലുമാണ് ശ്രദ്ധിക്കേണ്ടതെന്നും വോണ്‍ പറഞ്ഞു. 'അവനെ അവസാനം വരെ ഇവിടെ നിര്‍ത്തിക്കും. ഇനിയുള്ള മത്സരത്തില്‍ കളിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ്. അടുത്താഴ്ച ഇംഗ്ലണ്ടില്‍ പരിശീലന ക്യാംപുണ്ട്. ഞാന്‍ ഐപിഎല്ലില്‍ വിശ്വസിക്കുന്നൊരാളാണ്. നിങ്ങള്‍ കളിക്കുകയാണെങ്കില്‍ നല്ല വളര്‍ച്ചയുണ്ടാകും' എന്നും വോണ്‍ പറഞ്ഞു.  

ഈ സീസണില്‍ ഒന്‍പത് മത്സരങ്ങളാണ് ബെഥേല്‍ കളിച്ചത്. 163 റണ്‍സാണ് മാത്രമാണ് താരത്തിന് നേടാനായത്. ഈ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ താരമാണ് ബെഥേല്‍. സെമിയില്‍ ഇന്ത്യയ്ക്കെതിരെ 45 പന്തില്‍ സെഞ്ചറി നേടിയ ബെഥേലിന്റെ ഇന്നിങ്സാണ് ട്വന്‍റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചറി.

ENGLISH SUMMARY:

Former England captain Michael Vaughan has urged all-rounder Jacob Bethell to leave the RCB camp and return home if he is not going to feature in the upcoming matches. Bethell missed RCB's final league match against Sunrisers Hyderabad due to a finger injury, prompting Vaughan to suggest that the youngster should instead focus on his recovery ahead of England's Test series against New Zealand starting on June 4. Vaughan emphasized that while the IPL is an excellent platform for growth when actively playing, warming the bench while carrying an injury serves no purpose, especially with England's training camp scheduled for next week. Despite a quiet IPL season with just 163 runs in nine matches, Bethell remains a key asset for England, having famously smashed the fastest century in T20 World Cup history against India in the semifinals.