Mumbai Indians' Indian cricket player Robin Minz (L) and teammate Deepak Chahar (R) react after missing a catch of Kolkata Knight Riders' West Indies cricket player Rovman Powell during the 2026 Indian Premier League (IPL) T20 match between Kolkata Knight Riders and Mumbai Indians at the Eden Gardens in Kolkata on May 20, 2026. (Photo by Dibyangshu SARKAR / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

Mumbai Indians' Indian cricket player Robin Minz (L) and teammate Deepak Chahar (R) react after missing a catch of Kolkata Knight Riders' West Indies cricket player Rovman Powell during the 2026 Indian Premier League (IPL) T20 match between Kolkata Knight Riders and Mumbai Indians at the Eden Gardens in Kolkata on May 20, 2026. (Photo by Dibyangshu SARKAR / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

വിവാദങ്ങള്‍ക്കൊടുവില്‍ ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി തിരിച്ചെത്തിയിട്ടും മുംബൈയുടെ വിധിക്ക് മാറ്റമുണ്ടായില്ല. ദയനീയ പ്രകടനത്തോടെ പ്ലേ ഓഫിന് പുറത്തേക്കുള്ള വഴി തെളിഞ്ഞ മുംബൈക്കാവട്ടെ പിഴവുകളൊന്നും തിരുത്താനും കഴിയുന്നില്ല. കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരത്തില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് മുംബൈക്കെടുക്കാന്‍ കഴിഞ്ഞത്. മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയെ തളയ്ക്കാന്‍ വിക്കറ്റ് വീഴ്ത്തണമെന്നിരിക്കെ ഫീല്‍ഡിങില്‍ വലിയ പിഴവുകളാണ് മുംബൈ വരുത്തിയത്. 

തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്തി കോര്‍ബിന്‍ ബോഷ് പ്രതീക്ഷ നല്‍കിയെങ്കിലും ശരാശരിയിലും താഴെയുള്ള ഫീല്‍ഡിങ് മുംബൈയെ വലച്ചു. പത്താം ഓവറില്‍ ഹാര്‍ദിക് പന്തെറിയുമ്പോഴാണ് ഫീല്‍ഡര്‍മാര്‍ വലിയ പിഴവ് വരുത്തിയത്. റോവ്മന്‍ പവല്‍ അടിച്ച പന്ത് ആകാശത്തേക്ക് ഉയര്‍ന്നു. റോബിന്‍ മിന്‍സും ദീപക് ചാഹറുമാണ് പന്തിന് അടുത്ത് നിന്നിരുന്നത്. ഇരുവരും പന്ത് നിലത്ത് വീഴുന്നതും നോക്കി നിന്നു. ക്യാച്ചെടുക്കാന്‍ ആരും ശ്രമിച്ചില്ല. പന്ത് നിലത്ത് വീണതും രണ്ടാളും പരസ്പരം നോക്കി. ചാഹറിനായിരുന്നു ആ ക്യാച്ചെടുക്കാന്‍ എളുപ്പം. പന്തെറിഞ്ഞ പാണ്ഡ്യ പരിഹാസ രൂപേണെ ഫീല്‍ഡര്‍മാരെ നോക്കി കൈയടിക്കുകയായിരുന്നു.

മഴ ഇടയ്ക്ക് കളി തടസപ്പെടുത്തിയ മല്‍സരത്തില്‍ നാലുവിക്കറ്റിന്‍റെ ജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്.  ആറോവറില്‍ 41 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായ മുംബൈയെ ഹാര്‍ദികും(26) തിലക് വര്‍മ(20) യും ചേര്‍ന്നാണ് നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. കോര്‍ബിന്‍ ബോഷിന്‍റെ ചെറുത്തുനില്‍പ്പാണ് 150 റണ്‍സിനടുത്തേക്ക് മുംബൈയെ എത്തിച്ചത്. 

കൊല്‍ക്കത്തയ്ക്കായി സൗരഭ് ദുബെ , കാമറൂണ്‍ ഗ്രീന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ട് വീതവും സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും വീഴ്ത്തി. മനീഷ് പാണ്ഡെ (45)യും റോവ്മന്‍ പവ(40)ലുമാണ് കൊല്‍ക്കത്തയുടെ സ്കോര്‍ വേഗത്തിലാക്കിയത്. മുംബൈയ്ക്കായി കോര്‍ബിന്‍ ബോഷ് മൂന്നും ചാഹറും ബുംറയും ഘസാന്‍ഫറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

ENGLISH SUMMARY:

Despite the highly anticipated return of Hardik Pandya as captain, Mumbai Indians' disappointing run in the IPL tournament continued as they suffered a definitive four-wicket defeat against the Kolkata Knight Riders. In a low-scoring encounter restricted by intermediate rain interruptions, Mumbai crawled to a subpar total of 147 runs for eight wickets, thanks to a late rescue act by Corbin Bosch and brief contributions from Pandya and Tilak Varma. The turning point of the low-scoring defense occurred in the tenth over when KKR batter Rovman Powell mistimed a delivery from Pandya high into the air. In a comical fielding blunder, MI players Deepak Chahar and Robin Minz stood completely frozen, watching the ball land safely between them without making any attempt to slide or catch. A visibly frustrated and amused Hardik Pandya immediately reacted to the defensive lapse by looking at his fielders and offering a highly sarcastic round of applause.