ISL/Twitter

ഐഎസ്എൽ സീസൺ ജയത്തോടെ ഗംഭീരമായി അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കല്ലൂർ സ്റ്റേഡിയത്തിൽ നടന്ന അവസാന ലീഗ് മത്സരത്തിൽ എഫ്‌സി ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ബ്ലാസ്റ്റേഴ്സിനായി കെവിൻ യോക്, ഫ്രഞ്ചു എന്നിവർ സ്കോർ ചെയ്തു.

 

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആരാധകർ നൽകിയ ആവേശകരമായ അന്തരീക്ഷത്തിൽ നടന്ന പോരാട്ടത്തിൽ തകർപ്പൻ ജയം നേടിയതോടെ തുടർച്ചയായ ആറ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ പൂർത്തിയാക്കിയത്. ഇതോടെ 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനം നിലനിർത്തി.

ENGLISH SUMMARY: